മൈ ഡിയര്‍ റോങ്ങ് നമ്പര്‍
സംഗീതം :റാഗ് കുമാര്‍
രചന :രമേശന്‍ നായര്‍
ആലാപനം :യേശുദാസ് ,ചിത്ര
(പു) ഇസ്സിറ്റു് ഡബിള്‍ സിക്സ് ഡബിള്‍ ഫൈവു് സെവന്‍
(സ്ത്രീ) യെസു്
(പു) മെ ഐ സ്പീക് റ്റു മിസ്സു് സുനിതാ മേനോന്‍
(സ്ത്രീ) നോ ഇറ്റ്സ്സു് റൊങ്ങു് നമ്പര്‍
(പു) നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ
(സ്ത്രീ) (നീയെന്‍ കിനാവോ)
(പു) നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
രതിലയസുഖമായു് അമൃതിനു കുളിരായു്
അഴകിനുമഴകായു് ചിറകിനും ചിറകായു്
ചിരികളില്‍ ഉയിരായു് വാ
(സ്ത്രീ) നീയെന്‍ കിനാവോ പൂവോ നിലാവോ
(പു) രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ
(സ്ത്രീ) നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങില്‍
കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ
(പു) (നീയെന്‍ ഗാനങ്ങളില്‍ )
(സ്ത്രീ) നീയെന്‍ കനവിനു നിറമായു് മലരിനു മനമായു്
കരളിനു സുഖമായു് കലയുടെ ഇടമായു്
ചിരിയുടെ സ്വരമായു് മൊഴിയുടെ കുളിരായു്
മഹിമകള്‍ പാടാന്‍ വാ
(പു) നീയെന്‍ കിനാവോ പൂവോ നിലാവോ
(സ്ത്രീ) രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ
(പു) നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
(സ്ത്രീ) നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
കാണും വര്‍ണ്ണങ്ങളില്‍ എന്നെ തേടുന്നുവോ
(പു) നീയെന്‍ പുലരിയില്‍ ഉദയം ചിരികളില്‍ അമൃതം
മൊഴികളില്‍ മധുരം മിഴികളില്‍ നീലം
കുളിരോടു് കുളിരായു് കുയിലിനു് സ്വരമായു്
കിളിമൊഴി കളമൊഴി വാ
(സ്ത്രീ) നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ
(പു) (നീയെന്‍ മധുമതി )
(ഡു) നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ
ലാലാ.....