മായാമയൂരം
സംഗീതം :രഘു കുമാര്‍
രചന :ഗിരീഷ്
ആലാപനം :യേശുദാസ് ,ജാനകി
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ക്കിളിപ്പാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ...
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ക്കിളിപ്പാട്ടുമായ്
ഇതളടര്‍ന്ന വഴികള്‍നീളെ വിളയും വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
മിഴിനീര്‍ക്കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൗനങ്ങളില്‍
ലയവീണയരുളും ശ്രുതിചേര്‍ന്നു മൂളാം
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
(കൈക്കുടന്ന)