പിന്ഗാമി
സംഗീതം :ജോണ്‍സന്‍
രചന :കൈതപ്രം
ആലാപനം :യേശുദാസ് ,ശ്രീകുമാര്‍
ചെല്ലത്തരുണീമണി ഏറ്റവുമുണ്ടകലെ
മുല്ലത്തളിരിനു കാതുകുത്തിനൊരു മാരിപ്പെണ്ണു നീരാടി വരുമൊരു പുഴയോരത്തു്
മൂവന്തി മറയണ നേരത്തെന്തിനു് കാടു കേറി നീ തിരുമാലിക്കാറ്റേ
അന്തിക്കിതു വഴി വന്ന ബീവിയുടെ കൊഞ്ചിക്കുളിരണ കാല്‍ച്ചിലമ്പുകളില്‍
ഓടിത്തൊട്ടു മിണ്ടാതെയുഴറി അങ്ങാടീന്നു പാട്ടായ് വരുമൊരു
വക്കാണത്തിനു വട്ടമൊരുക്കണ കുട്ടിക്കുറുമാലി
തെമ്മാടിക്കാറ്റേ നിന്നാട്ടെ ഉല്ലാസ വേഗം കൂട്ടാതെ
കാത്തു കാത്തൊരു കസ്തൂരി മാമ്പഴം കാക്ക തൊട്ടാലോ
നാടോടുമ്പോള്‍ അട്ടം നോക്കി നിന്നാലൊക്കുമോ
നേരം നല്ല നേരം കാത്തു നിന്നാല്‍ കിട്ടുമോ
തെമ്മാടിക്കാറ്റേ നിന്നാട്ടെ ഉല്ലാസ വേഗം കൂട്ടാതെ
നെഞ്ചിലുറങ്ങിയ കാട്ടുകുരങ്ങിനു ചാടാന്‍ മോഹമായ്
ഹോയ് ഭൂമിയ്ക്കുമക്കരെ കൊതുമ്പു തോണിയില്‍ പോകാന്‍ മോഹമായ്
പടനിലങ്ങള്‍ താണ്ടുവാന്‍ തിറയിരമ്പം കേള്‍ക്കുവാന്‍
അസുരതാളം തടയുവാന്‍ വന്നു ഞാന്‍
കല്‍ക്കണ്ടക്കനിയേ ഖല്‍ബിന്‍ ഉറവേ
കെസ്സു് പാടാന്‍ വായോ കരളേ
മുത്തുറബ്ബിന്റെ കനിവിന്‍ പൊരുളേ
പതിനാലാം രാവേ
ചെല്ലത്തരുണീമണി ഏറ്റവുമുണ്ടകലെ
മുല്ലത്തളിരിനു കാതുകുത്തിനൊരു മാരിപ്പെണ്ണു നീരാടി വരുമൊരു പുഴയോരത്തു്
മൂവന്തി മറയണ നേരത്തെന്തിനു് കാടു കേറി നീ തിരുമാലിക്കാറ്റേ
തെമ്മാടിക്കാറ്റേ നിന്നാട്ടെ ഹോയ് ഉല്ലാസ വേഗം കൂട്ടാതെ
തേടിയ വള്ളികള്‍ കനിഞ്ഞ മാമല എന്നും തേടി ഞാന്‍
പത്തര മാറ്റുള്ള പൊന്നു കൊണ്ടു പുര മേയാന്‍ വന്നു ഞാന്‍
കൊതിച്ചതെല്ലാം പൂക്കളം തുടിച്ചതെല്ലാം പാല്‍ക്കടല്‍
അലയിരമ്പും മനസ്സുമായ് വന്നു ഞാന്‍
ഉമ്മറക്കോടിയ്ക്ക് ഉം.. ഉം.. സൂര്യനെ ഏറ്റുവാന്‍ ഉം..
വിണ്ണിലെ കായലില്‍ തങ്കത്തോണി തുഴയുവാന്‍ വന്നു ഞാന്‍