ഇന്ദ്രജാലം
സംഗീതം ;എസ് പി വെങ്കിടേഷ്
രചന :ഓ എന്‍ വി കുറുപ്
ആലാപനം :യേശുദാസ്
കുഞ്ഞിക്കിളിയേ കൂടെവിടെ?
കുഞ്ഞോമന നിന്‍ കൂടെവിടെ?
എന്റെ കൂട്ടില്‍ നീ പോരാമോ?
എന്നോടൊത്ത് നീ പാടാമോ?
പാടത്തെ പൂ നുള്ളാന്‍
മാറത്തെ ചൂടേല്‍ക്കാന്‍
(കുഞ്ഞിക്കിളിയേ)
ആനയ്ക്കെടുപ്പതു പൊന്നുംകൊണ്ടേ
ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
ആരോമല്‍ നിന്‍ സ്വപ്നങ്ങളില്‍
ആശയോടെ വന്നവന്‍ ഞാന്‍
പാദസരങ്ങളിഞ്ഞ കിനാവേ
പോരൂ നീ...
(കുഞ്ഞിക്കിളിയേ)
പാതിവിടര്‍ന്നൊരീപ്പൂക്കളുമായ്
പാതിരയാരെയോ കാത്തുനില്‍ക്കെ
ഈ കടലിന്‍ കൈകളേതോ
നീര്‍ക്കിളിയെ താരാട്ടുമ്പോള്‍
പാടിയണഞ്ഞ കിനാവിനെ
മാറോടു ചേര്‍ത്തൂ ഞാന്‍
(കുഞ്ഞിക്കിളിയേ)