ധനം
സംഗീതം :രവീന്ദ്രന്‍
രചന :പി കെ ഗോപി
ആലാപനം :യേശുദാസ്
ആനയ്ക്കെടുപ്പതു പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ
മാണിക്ക്യക്കല്ലുകൊണ്ടേഴുനിലയുള്ള കൊട്ടാരമുണ്ടേ
മുറ്റത്തുചേറിയ രത്നം പെറുക്കാന്‍ അപ്സരകന്യകളേ പോരൂ
ആനയ്ക്കെടുപ്പതു.........
നിരിഗരി നിരിഗരി നിരിനിധപ മപധ
ഗഗരിരി സസനിനി ധനിസരിഗ
സരിഗമപധസരിഗരി സനിധപമഗരി
മുത്തുക്കുടയുടെ കീഴില്‍ പുഷ്പകിരീടം ചൂടി
പത്തരമാറ്റുള്ള പട്ടുകസവുകൊണ്ടുത്തരീയം ചുറ്റി
നീവരുമീവഴി പൂവിതറുന്നതു തങ്കക്കിനാവോ കാറ്റോ
ആനയ്ക്കെടുപ്പതു.........
മാളികവാതില്‍ തുറന്നു താലപ്പൊലികളുഴിഞ്ഞു
ചെപ്പുക്കുടങ്ങളില്‍ പൊന്നും കൊണ്ടൊരു മഞ്ചലിലേറി
നീവരുമീവഴി പൂവിതറുന്നതു സങ്കല്‍പ്പങ്ങളോ കാറ്റോ
ആനയ്ക്കെടുപ്പതു.......