അക്കരെ അക്കരെ
സംഗീതം :ഔസേപച്ചന്‍
രചന :ശ്രീകുമാരന്‍ തമ്പി
ആലാപനം :ശ്രീകുമാര്‍ ,ഉണ്ണി മേനോന്‍
സ്വര്‍ഗ്ഗത്തിലോ നമ്മള്‍ സ്വപ്‌നത്തിലോ
സങ്കല്‌പ ഗന്ധര്‍വ്വലോകത്തിലോ
ദീപങ്ങളോ മണ്ണിന്‍ താരങ്ങളോ
നാദങ്ങളോ ദേവരാഗങ്ങളോ
(സ്വര്‍ഗ്ഗത്തിലോ...)
മേഘങ്ങള്‍ രമ്യഹര്‍മ്മങ്ങളില്‍
മേലാപ്പു പണിയുന്നൂ...
വര്‍ണ്ണങ്ങള്‍തന്‍ ഇന്ദ്രജാലങ്ങളില്‍
കണ്ണുകള്‍ തെളിയുന്നു (മേഘങ്ങള്‍)
ഒഴുകാമീ മേളത്തില്‍ തഴുകാമഴകിനെ
(സ്വര്‍ഗ്ഗത്തിലോ...)
ആകാശവും ഭൂവിന്നാഘോഷങ്ങള്‍
കാണുമ്പോള്‍ നാണിയ്‌ക്കുന്നു
ആഹ്ലാദത്തില്‍ പൂക്കുമീയുന്മാദം
നമ്മെയും പന്താടുന്നൂ (ആകാശവും)
മറക്കാം, ആവേശങ്ങള്‍ രസിക്കാം
സുഖിക്കാം.......
(സ്വര്‍ഗ്ഗത്തിലോ...)