സൂര്യ ഗായത്രി
സംഗീതം :രവീന്ദ്രന്‍
രചന :ഒ എന്‍ വി കുറുപ്
ആലാപനം :യേശുദാസ് ,ചിത്ര
ആലില മഞ്ചലില്‍ നീയാടുമ്പോള്‍
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയില്‍
ചാഞ്ചാടും സ്വപ്നമേതോ
പൂ...വല്‍ പൊന്നും തേനും
നാ...വില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലില)
പൂരം നാളല്ലോ പേരെന്താകേണം
ഓമല്‍ കാതില്‍ ചൊല്ലാന്‍
നാഗം കാക്കും കാവില്‍
നാളെ പൂവും നീരും
ഉണ്ണിക്കൈകാല്‍ വളര്
തിങ്കള്‍പ്പൂ പോല്‍ വളര്
(ആലില)
തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും
കാണും കണ്ണിനു പുണ്യം
സൂര്യ ഗായത്രിയായ്
ആര്യ തീര്‍ഥങ്ങളില്‍
നീരാടാന്‍ പോയ് വാരാം
ആരോമല്‍ പൂങ്കുരുന്നേ
(ആലില)