ഭ്രമരം
സംഗീതം :മോഹന്‍ സിതാര
രചന :അനില്‍ പനച്ചൂരാന്‍
ആലാപനം :മോഹന്‍ലാല്‍
അണ്ണാറക്കണ്ണാ വാ..പൂവാലാ
ചങ്ങാത്തം കൂടാൻ വാ..
മൂവാണ്ടൻ മാവേൽ വാ വാ..
ഒരു പുന്നാര തേൻ കന്നി താ താ
നങ്ങേലി പശുവിന്റെ പാല്
വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ
അണ്ണാറക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ..
മുത്തോലമുത്തുമ്മ പാവാടയുടുത്തൊരു
തൊട്ടാവാടി പെണ്ണേ .. ഓ..
മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ച് നീ
ഒരു നാളരികിൽ വരാമോ?
ഒരു നാളരികിൽ വരാമോ?
പൊന്നാതിര തെൻചന്ദ്രികയിൽ
നീയും ഞാനും നീരാടി
ചിറ്റോളങൾ മേയും പുഴയിൽ
കച്ചോലത്തിൻ മണമൊഴുകീ
ഹൃദയം കവർന്നൂ, നിൻ നാണം
അണ്ണാറക്കണ്ണാ വാ.. പൂവാലാ
എന്നാളും കാണുമ്പോളൊന്നായി
പാടുവാനുണ്ടല്ലോ .. ഒരു പാട്ട് ഓ..
എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ
കാണാനുള്ളൊരു കൂത്ത് (2)
എന്നോ കാലം മായ്ച്ചു കഴിഞ്ഞു
സ്നേഹം കോറും ചിത്രങ്ങൾ
എങ്ങോ ദൂരം പോയ് മറഞ്ഞു
മേഘം പോലെ മോഹങ്ങൾ
എന്നാലും എന്നാലും നോവുമരങ്ങൾ (അണ്ണാറക്കണ്ണാ....)