അഹം
സംഗീതം :രവീന്ദ്രന്‍
രചന :ദാസ്
ആലാപനം :യേശുദാസ്
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു (൩)
ഭൂമിയില്‍ വന്ന് അവതാരം എടുക്കാന്‍ എനിക്കന്നു
പാതി മെയ്യ് ആയ പിതാവിനോ - പിന്നതില്‍
പാതി മെയ്യ് ആയ മാതാവിനോ - പിന്നേയും
പത്തു മാസം ചുമന്ന് എന്നെ ഞാന്‍ ആക്കിയ ഗര്‍ഭപാത്രത്തിനോ
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു
പൊട്ടിക്കരഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ്
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
പൊട്ടിക്കരഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ്
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
രക്തബന്ധം മുറിച്ച് അന്യനായ് തീരുവാന്‍
ആദ്യം പഠിപ്പിച്ച പൊക്കിള്‍ക്കൊടിയോടോ
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു
മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളേ
പലകുറി നിങ്ങള്‍ക്കു സ്വസ്തി ഏകുന്നു ഞാന്‍
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു