ശിക്കാര്‍
സംഗീതം :ജയചന്ദ്രന്‍
രചന :ഗിരീഷ്
ആലാപനം :സുദീപ് ,ചിത്ര
എന്തെടീ എന്തെടീ പനങ്കിളിയേ
നിന്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ?
കണ്ണാടിയിൽ നിന്റെ കൺപീലിയിൽ
കള്ളക്കരിമഷിയെഴുതിയതാരാണ് ??
അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും
മേലേ മാനത്തെ കുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേൽ കാറ്റു കളിയാടും പോല്‍
എന്റെ ചിരിച്ചെപ്പു കിലുക്കണതാരാണ് ?
പൂമാലക്കാവിൽ പൂരക്കാലം
ചിങ്ങപ്പൂത്തുമ്പിപ്പെണ്ണിൻ കല്യാണം
ചിങ്കാരച്ചാന്തും മിന്നും പൊന്നും
പുള്ളിപ്പാവാടയും പട്ടും വാങ്ങേണം
കന്നിക്കദളിപൊൻകുടപ്പന്റെ കളിവള്ളം മെല്ലെ
തുഴഞ്ഞിതിലേ നീ പെണ്ണേ പോരുകില്ലേ
(എന്തെടീ…)
മഞ്ചാടിക്കൊമ്പിൽ ഊഞ്ഞാലാടാം
സ്വർണ്ണമാനോടും മേഘങ്ങൾ നുള്ളിപ്പോരാം
വെള്ളോട്ടു മഞ്ഞിൽ മേയാൻ പോകാം
വെള്ളി വെള്ളാരം കല്ലിന്മേൽ കൂടും കൂട്ടാം
തുള്ളിത്തുളൂമ്പുന്ന കുളിരിളം കരിക്കിന്റെ
തുള്ളിക്കുള്ളിൽ ഒളിച്ചു നീ എന്നെ നോക്കിയില്ലേ
(എന്തെടീ..)