ഇനിയും കുരുക്ഷേത്രം
സംഗീതം :എം കെ അര്‍ജുനന്‍
രചന :കെ ജയകുമാര്‍
ആലാപനം :യേശുദാസ്
എത്ര നിലാത്തിരി കത്തിയെരിഞ്ഞു
എത്ര മനസ്സുകള്‍ മരവിച്ചു
എത്ര നിലാത്തിരി കത്തിയെരിഞ്ഞു
എത്ര മനസ്സുകള്‍ മരവിച്ചു
ഏകാന്തതയുടെ തടവറയില്‍
എത്ര കിനാവിന്‍ തിരി കെട്ടു (2)
എത്ര നിലാത്തിരി കത്തിയെരിഞ്ഞു
കരളിലെ കാണാമുറിപ്പാടുകള്‍
കനിവറ്റ വിധിയുടെ കൈപ്പാടുകള്‍
ഒരു കൊടുങ്കാറ്റിന്റെ ചിറകടിയില്‍ (2)
ചിതറുന്നു നിറമുള്ള കാമനകള്‍
തളരാതെ നില്‍ക്കുമോ വീണ്ടും
ഒരു പുല്‍ക്കൊടി നാമ്പു മാത്രം
എത്ര നിലാത്തിരി കത്തിയെരിഞ്ഞു
ഒരു ദുഃഖഗ്രീഷ്മത്തിന്‍ തീയലകള്‍
ശിഥിലമാം ജീവന്റെ നെടുവീര്‍പ്പുകള്‍
ഒരു കൊടും വേനലിന്‍ തിരയടിയില്‍ (2)
കരിയുന്നു കാഞ്ചനത്തൂലുകള്‍
തളരാതെ നീല്‍ക്കുമോ വീണ്ടും
ഒരു പുല്‍ക്കൊടി നാമ്പു മാത്രം
(എത്ര നിലാത്തിരി )
ഓ...
ഉം...