അലക്സാണ്ടര്‍ ദി ഗ്രേറ്റ്
സംഗീതം :ശ്രീകുമാര്‍
രചന :ഗിരീഷ്
ആലാപനം :ശ്രീകുമാര്‍
ഏതോ ഒരു വാക്കില്‍ നിന്‍ സ്നേഹം പൂക്കുന്നു
മെല്ലെ ഒരു നോക്കില്‍ എന്‍ മൌനം മായുന്നു
വെറുതെ....മനസ്സിന്‍ മഴനൂല്‍ ചിമിഴില്‍
നിന്‍ കാല്‍പ്പാടു തേടുന്ന കടലാണു ഞാന്‍
ഏതോ ഒരു വാക്കില്‍ നിന്‍ സ്നേഹം പൂക്കുന്നു
മെല്ലെ ഒരു നോക്കില്‍ എന്‍ മൌനം മായുന്നു
ഓരോരോ രാവും നീവന്നു സൂര്യാംശം നെഞ്ചില്‍ തന്നു
വാവാവം മൂളിപ്പാടി എന്നില്‍ വാത്സല്യം കോരിത്തന്നു
ഏതേതോ നന്മകള്‍തന്‍ നാരായം നീ തന്നു
ഇനി നിന്നെ വലംവെച്ചു പ്രാർത്ഥിച്ചു പാടുന്ന
പുല്ലാങ്കുഴല്‍ പോലെ ഉണര്‍ന്നുറങ്ങാന്‍
മനസ്സിന്റെ ജലശംഖു തരുമോ...
മുത്തമിട്ടു ഞാന്‍ മുത്തിനുള്ളിലെ മുത്തമായ നിന്നെ
പിച്ചവെച്ച നാള്‍ തൊട്ടുഴിഞ്ഞു ഞാന്‍ കൊച്ചുകള്ളനല്ലേ
നീയെന്റെ സായംസന്ധ്യേ
മങ്ങി മാഞ്ഞെന്നോ മഞ്ഞിന്‍കൂട്ടില്‍
കണ്‍കോണില്‍ സ്നേഹം പെയ്തും
എന്റെ കണ്ണീരായ് കാവല്‍നിന്നും
ഏതേതോ യാത്രകളില്‍ നീയെന്നെ പിന്‍വിളിച്ചു
ഇനി നിന്നെ നിലാവിന്റെ കൈക്കുമ്പിളില്‍ കോരി
മൂർദ്ധാവില്‍ വെച്ചൊന്നു പാടുന്നു ഞാന്‍
ഒരു ശ്യാമസരയുവിലൊഴുകാന്‍
അലക്സാണ്ടര്‍ ദ ഗ്രേറ്റ്....ഓ ..അലക്സാണ്ടര്‍ ദ ഗ്രേറ്റ്...
അലക്സാണ്ടര്‍ ദ ഗ്രേറ്റ്....ഓ........