അപ്പു
സംഗീതം :സുന്ദര രാജന്‍
രചന :ശ്രീകുമാരന്‍ തമ്പി
ആലാപനം :ശ്രീകുമാര്‍
കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കുളപ്പുരക്കല്ലില്‍ വെച്ചോ ഊട്ടുപുരയ്ക്കുള്ളില്‍ വെച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ
നംതനനംതന..തനതനനം.....
പൂമാലക്കാവിലെ പൂരവിളക്കുകള്‍ നിന്‍
തൂമുഖം കണ്ടൂകൊതിച്ചു
പൊന്നെഴുത്താം ചേലയുടെ ഞൊറികളില്‍ മുഖം ചായ്ചു
തെന്നലെന്റെ നെഞ്ചം തകര്‍ത്തു
നംതനനംതന..തനതനനം.....
ചേലൊത്ത കൈകളാല്‍ ഓട്ടുകൈവട്ടകയില്‍
പായസം കൊണ്ടുവന്നപ്പോള്‍
നിന്റെകളി ചുംബനത്താല്‍ ഹൃദയത്തില്‍ സ്മൃതി പെയ്ത
പാല്‍മധുരം ചുണ്ടില്‍ കിനിഞ്ഞു ശൃംഗാര പാല്‍മധുരം
ചുണ്ടില്‍ കിനിഞ്ഞു