യോദ്ധ
സംഗീതം :എ ആര്‍ റഹ്മാന്‍
രചന :ബിച്ചു തിരുമല
ആലാപനം :യേശുദാസ് ,സുജാത
(പു) കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
(സ്ത്രീ) നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
(പു) ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
(സ്ത്രീ) മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
(പു) ഇനിയൊരു ലഹരി തരു
(സ്ത്രീ) ഇഴുകിയ ശ്രുതി പകരു
(ഡു) ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു

(സ്ത്രീ) മുഖവും മെയ്യും ഊടും പാവും മൂടും
(കോ) ഹാ ഹാ
(സ്ത്രീ) വഴിയോരത്തെ വില്ലപ്പൂവേ നാണം
(കോ) ഹോ ഓ ഹോ ഹോ
(പു) ഇരുവാലന്‍ പൂങ്കിളിയേ ഇത്തിരിയ്ക്കു സ്വപ്നമിട്ട മിഴിയില്‍
(സ്ത്രീ) ഇണയേ തേടും ദൃശ്യം മുത്തമിട്ടു വച്ചതെന്തിനാണീശന്‍
(പു) ശില്‍പ്പമെന്‍ മുന്നില്‍
(സ്ത്രീ) ശില്‍പ്പി എന്‍ പിന്നില്‍
(ഡു) ശില്‍പ്പശാല നെഞ്ചകങ്ങളില്‍
(പു) കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
(സ്ത്രീ) നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
(പു) ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
(സ്ത്രീ) മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
(പു) ഇനിയൊരു ലഹരി തരു
(സ്ത്രീ) ഇഴുകിയ ശ്രുതി പകരു
(ഡു) ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു വരു
(കോ) ഓ...
(പു) ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും
(കോ) ഊ ഉം
(പു) ശശികാന്ത കല്ലായി പോയെന്‍ മാനസം
(കോ) ഊ ഉം
(സ്ത്രീ) തുളസി തീര്‍ത്ഥം കിനിയും ഋതു കൊണ്ടു മണ്ട വെച്ച ശിഖരം
(പു) ഉണരും നേപ്പാള്‍ നഗരം കൊണ്ടു തന്നു നിന്നെ ഇന്നു പകരം
(സ്ത്രീ) സ്വര്‍ഗ്ഗമീ ബന്ധം
(പു) സ്വന്തമീ ബന്ധം
(ഡു) സുന്ദരം ജന്മ സംഗമം
(പു) കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
(സ്ത്രീ) നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
(പു) ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
(സ്ത്രീ) മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
(പു) ഇനിയൊരു ലഹരി തരു
(സ്ത്രീ) ഇഴുകിയ ശ്രുതി പകരു
(ഡു) ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു
(പു) കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
(പു) ചുവടിടും കവിളുകളില്‍