എയ് ഓട്ടോ
സംഗീതം :രവീന്ദ്രന്‍
രചന :ബിച്ചു തിരുമല
ആലാപനം :ശ്രീകുമാര്‍
ആ...ആ...ആ..
സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണു ഉം..ഉം..
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗളം
നീയും വരന്റെ പെങ്ങളായിനിന്നു വേണം
ചടങ്ങു മോടിയാക്കുവാന്‍ മധുവിധുവിനു ചിറകടിച്ചു നീ
പലയിടങ്ങളില്‍ പറ പറക്കണം
(സുന്ദരീ..)
സൂനചാരുനീ വാ രീകോര്‍വലേരാ സാ
ഗമധാനിസ ഗമധാനിസ
ആരോരും ഇല്ലാത്ത കാലത്തു നീയെന്റെ
ചാരത്തു വന്നെങ്കിലും
സുന്ദരീ സുന്ദരീ...
താഴത്തും വെക്കാതെ തോളത്തും വെക്കാതെ
മീനാക്ഷിയായെന്നില്‍ നീ (ആരോരും...)
പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ
പാവങ്ങടെ പഞ്ചാമൃതമായ്
(സുന്ദരീ..)
ആ..ആ..ആ..ല..ലാ.ലാ..ലാ
കൊണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ
സൌഭാഗ്യമേ
സുന്ദരീ..സുന്ദരീ..
കഞ്ഞിക്കു ഞങ്ങള്‍ക്കു പഞ്ഞത്തമേകാത്ത
മാതാന്നപൂര്‍ണ്ണേശ്വരീ
പുയാപ്പള നീയെന്തിനു വയ്യാത്തൊരെടങ്ങേറിനു്
കയ്യാങ്കളി കൂട്ടുന്നെടോ....
ഹ..ഹ..ഹ
(സുന്ദരീ...)