ചന്ദ്രലേഖ
സംഗീതം ;ബേണി ഇഗ്നെഷ്യസ്
രചന :ഗിരീഷ്
ആലാപനം :ശ്രീകുമാര്‍
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
(താമരപ്പൂവില്‍.... )
നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (നിന്റെ തിരുനടയില്‍ ....)
സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2)
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്
(താമരപ്പൂവില്‍ ....)
നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തു നിന്നീടാം (നിന്റെ കാലടിയില്‍ ...)
നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ (2)
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ്
(താമരപ്പൂവില്‍ ....)