പവിത്രം
സംഗീതം :ശരത്
രചന :ഓ എന്‍ വി കുറുപ്
ആലാപനം :യേശുദാസ് ,സുജാത
താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുരനാദം
മാനസമോ... ഘനശ്യാമായമാനം..
ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതൽ
മുന്നിൽ വന്നപോലെ ഏതു ജീവൽഗാനം
വാഴ്‌വിന്റെ കോവിലിൽ സോപാനഗാനമായ്
ആടുന്ന നാഗിനി ബോധിപ്രവാഹിനീ
ജീവന്റെ സംഗീതം.. ഓ....
താലോലം തെയ് തെയ് താളം
താളത്തിൽ ചൊല്ലിച്ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപിച്ച വെയ്ക്കും കാലം
തുമ്പപ്പൂവിൽ ഓണത്തുമ്പി തുള്ളാൻ വന്നു
വേനൽക്കിനാവുപോൽ പൂവിട്ടു കൊന്നകൾ
ഈ ജീവശാഖിയിൽ മാകന്ദശാഖിയിൽ
പാടി കുയിൽ വീണ്ടും.. ഓ.....