ഉള്ളടക്കം
സംഗീതം :ഔസേപച്ചന്‍
രചന :കൈതപ്രം
ആലാപനം :യേശുദാസ്
പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
(പാതിരാമഴ)
കൂരിരുള്‍ച്ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നോ...
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴ)
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ച്ചന്തം
കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം
ഏകയായ് നീ പോയതെവിടെ...
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴ)