ധനം
സംഗീതം :രവീന്ദ്രന്‍
രചന :പി കെ ഗോപി
ആലാപനം :യേശുദാസ്
നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ ..2
ചിതയിലെ തീക്കനലും ചിരിയിലെ പൂവിതളും
മുറിവും കിനാവുമായ് വന്ന സന്ധ്യേ
നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ
കള്ളിമുള്‍ക്കാടിന്റെ മൗനത്തില്‍
കണ്മുമ്പിലടയുന്ന വീഥികളില്‍
ശരശയ്യയോ ശാപവീഥിയോ ..2
നിണമൂറി വീഴുന്ന രണഭൂമിയോ(നീ)
കണ്ണീരാറിന്റെ തീരത്തില്‍
കരിനാഗമിഴയുന്ന ഗോപുരത്തില്‍
വിഷഗന്ധമോ ബലിമന്ത്രമോ ..2
തിറകൂടിയുണരുന്ന മൃഗഭേരിയോ (നീ)