moh.gif

വാഴപ്പൂങ്കിളികൾ...




 

ഉണ്ണികളേ ഒരു കഥ പറയാം 

സംഗീതം :ഔസേപച്ചന്‍ 
രചന :ബിച്ചു തിരുമല 
ആലാപനം :യേശുദാസ് 

വാഴപ്പൂങ്കിളികൾ..
വാഴപ്പൂങ്കിളികൾ ഒരുപിടിനാരു കൊണ്ടു
ചെറുകൂടുകൾമെടയുമോലപ്പീലിയിലാകെ
നനു നനെ വാഴപ്പൂങ്കിളികൾ..
ഓരോരോ കരളിലും മിഴികളിലും
ഓരോരോ മോഹം കതിരണിയും
മഴമേഘങ്ങൾ നിഴലേകുമ്പോൾ
മയിലിൻ മനസ്സിൽ മണിനൂപുരം പോലെ..

ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
ഒരായിരം കിളികൾ കൂടു വെച്ചല്ലോ
കൂട്ടിനിളം കിളികൾ കുഞ്ഞാറ്റക്കിളികൾ
തന്നാരം‌ പാടി താനിരുന്നാടി..
ലല്ലാലല്ലല്ലാ ലാലലല്ലല്ലാ

കണ്ണാടിക്കുന്നത്തെ മൈനക്കുഞ്ഞേ
വാവഞ്ഞാലി ചോലക്കീഴിൽ നീയും വായോ
ഒന്നുചേർന്നു പണിയാം ഒരു കർ‌ണ്ണികാരഭവനം
കനവിൻ മണിമാലഞൊറിഞ്ഞതിലിന്നൊരു തൊങ്ങലിടാം..

ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
ഒരായിരം കിളികൾ കൂടുവെച്ചല്ലോ
കൂട്ടിനിളം കിളികൾ കുഞ്ഞാറ്റക്കിളികൾ
തന്നാരം‌പാടി താനിരുന്നാടി
ലല്ലാലല്ലല്ലാ ലാലലല്ലല്ലാ

പൂമാനം തൂകുന്നു പൂവും നീരും
കണ്ണാമ്പാറ്റേ ഏരിക്കാറ്റേ വിരുന്നുവായോ
പുണ്യമായ നിമിഷം ഇതു സ്വർ‌ണ്ണവർ‌ണ്ണ നിമിഷം
ഇനി നാമിതിലേ ഒരുകൈയൊരുമെയ്യൊടു ചേർന്നുയരാം..


Share/Bookmark