moh.gif

ഒന്നാനാം കുന്നിന്‍ മേലെ...



VidyasagarBR PrasadMG SreekumarSujatha

     കിളിച്ചുണ്ടന്‍ മാമ്പഴം 

സംഗീതം :വിദ്യ സാഗര്‍ 
രചന :പ്രസാദ്‌ 
ആലാപനം :ശ്രീകുമാര്‍ ,സുജാത 

ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി
കൂടെ നീ‍ പോരാമോ വേണുന്നൊളെ
ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍
കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം
മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം
വേറാരും കാണാത്തപൂമീന്‍ തുള്ളും മാരാനെ
കൂടേ ഞാന്‍ പോരാമേ വേണുന്നോനെ... [ ഒന്നാനാം കുന്നിന്‍ മേലെ...



കൊഞ്ചി വന്ന കാറ്റുരുമ്മി നൊന്താലോ
നെഞ്ചില്‍ വച്ചു മുത്തമിട്ടു പാടും ഞാന്‍
മുള്ളു കൊണ്ടു കൈ മുറിഞ്ഞു വന്നാലോ
ഖല്‍ബില്‍ നിന്നു നെയ്യെടുത്തു തൂവും ഞാന്‍
പിറ പോലെ കാണാന്‍ നോമ്പേറ്റി ഞാനും
വിളി കേള്‍ക്കുവാനായ് ഞാന്‍ നോറ്റു കാലം
നീല നിലാവൊളി വെണ്ണൊലിയാ‍ല്‍‍‍ പൂശിയ പച്ചിലയാല്‍
നാമൊരു മാളിക തീര്‍ക്കുകയായ്
ആശകള്‍ പൂക്കുകയായ്
അതില്‍ ആവോളം വാഴാനായ് നീയെന്‍ കൂടെ പോരാമോ..
കൂടെ ഞാന്‍ പോരാമെ വേണുന്നോനേ.. [ ഒന്നാനാം...

കോടിയ കണ്ണടഞ്ഞു നീറുമ്പോള്‍
സ്വപ്നത്തിന്‍ മയ്യെഴുതി ഒപ്പും ഞാന്‍
കക്കയിട്ടു തട്ടമിട്ടു വന്നാലോ
കുപ്പിവളക്കൈ പിടിച്ചു കൂടും ഞാന്‍
കൊതി തീരെ കാണാന്‍ കൂടൊന്നു നാളെ
മണിമാരനേറും ഈ ഗുലുമാലു..
പ്ലാവില കൂട്ടിയ തൊപ്പികളാല്‍
പാദുഷ കെട്ടി വരാം
മാന്തളിര്‍ ചൂടിയ വീഥിയൊരാള്‍
മാറിലണിഞ്ഞലിയാം
ഇനി നാളേറെ വാഴാനായ് നീയെന്‍ കൂടെ പോരാമോ
കൂടെ ഞാന്‍ പോരാമെ വേണുന്നൊനെ...[ ഒന്നാനാം,,,


Share/Bookmark