moh.gif

ആറ്റിന്‍ കരയോരത്തെ...



IlayarajaGireesh PuthencheryManjari

        രസതന്ത്രം 

സംഗീതം :ഇളയരാജ 
രചന :ഗിരീഷ്‌ 
ആലാപനം :മഞ്ജരി 

നാ നാ നാ നാ
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ?

ഹൊ ഹോ 
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ?
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍ ജാലകം
മെല്ലെ മെല്ലെ തുറന്നൊ?
കാണാതെ കാണാനെന്തു മോഹം
കാണുമ്പോളുള്ളിന്നുള്ളില്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്നീണം
ആറ്റിന്‍ കര..........

പാല്‍ പതഞ്ഞു തുളുമ്പുന്ന പാലമരത്തണലത്ത്
പട്ടുമഞ്ചലൊരുക്കുന്നു മാനം
ഹേ നീവരുമ്പോളഴകിന്റെ പീലിമയില്‍ത്തൂവലാലെ
വീശിവീശിത്തണുപ്പിക്കും തെന്നല്‍
മുത്തുമൊഴിത്തത്തേ കുക്കുക്കുയിലേ
കുപ്പിവളതട്ടി പാട്ടു മൂളണ്ടേ
ആവാരം പൂകൊരുത്ത് മെനയേണ്ടേ
ആരാരും കാണാത്താലി പണിയേണ്ടേ
കല്യാണപ്പന്തല്‍ കെട്ടും കാണാപ്രാവേ
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ?

പൂമെടഞ്ഞ പുല്ലുപായില്‍ വന്നിരുന്നു മുടിയിലെ
മുല്ലമൊട്ടിലുമ്മവയ്ക്കും മാരന്‍
എഴുതിരിവിളക്കിന്റെ കണ്ണുപൊത്തി മനസ്സിന്റെ
ഏലസ്സിലെ മുത്തുകക്കും കള്ളന്‍
മിന്നല്‍ നെഞ്ചിലെന്തേ പൊന്നിന്‍ വളയായ്
കണ്ണില്‍ മിന്നിത്തെന്നും കന്നിനിലാവായ്
ആമാടപ്പണ്ടം ചാര്‍ത്തുമഴകാണേ
ആനന്ദക്കുമ്മിയാടും കനവാണേ
അമ്മാനത്തുമ്പീ കൂടെപ്പോരൂ പോരൂ
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ?


Share/Bookmark