moh.gif

ഓ പ്രിയാ... ഓ പ്രിയാ ...

Suresh PetersGireesh PuthencheryShankar MahadevanJyotsna

                   ട്വന്റി 20

സംഗീതം :സുരേഷ് പീടെര്‍
രചന :ഗിരീഷ്‌ പുതെഞ്ചേരി 
ആലാപനം :ശങ്കര്‍ മഹാദേവന്‍ ,ജ്യോത്സ്ന 

ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ
ഓ പ്രിയാ ഓ പ്രിയാ കണ്‍തുറക്കുന്ന പാതിരതാര നീ
ഒരു മഴയുടെ നൂലില്‍ പനിമതിയുടെ വാവില്‍
കണ്ണും കണ്ണും കണ്ണോടിക്കും നീ കണ്ണാടിചില്ലല്ലേ
വെണ്ണക്കല്ലില്‍ കാലം കൊത്തും പൊന്‍മുത്താരം മുത്തല്ലെ
പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ

ഓ.ഓ.ഓ..

ഞാവല്‍ പൂവിന്‍ തേനായിറ്റി ഞാനീ ചുണ്ടില്‍ മുത്തം വയ്ക്കാം
ഞീവല്‍ പക്ഷി കൂടെ പോരൂ നേരമായ്‌
തൊട്ടു തൊട്ടാല്‍ പൂക്കും നെഞ്ചില്‍ പട്ടം പോലെ പാറും മോഹം
തട്ടി തൂവും പൊന്നിന്‍ മുത്തേ ചാരെ വാ
പിന്നേയും ഞാനിതാ നിന്‍ നിഴല്‍ ഉമ്മ വയ്ക്കവേ
തൂവിരല്‍ തുമ്പിനായ്‌ എന്‍ മനം മെല്ലെ മീട്ടവേ
പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ

തന താനെ താന താനെതാനെ..
ധിം ധിം ധക ധക ...ധിം ധക ധക..

വായോ വായോ വാതില്‍ ചാരി വാകക്കൂടിന്‍ കൂടാരത്തില്‍
കൂട്ടുണ്ടല്ലോ നക്ഷത്രങ്ങള്‍ കാവലായ്‌
ചായൊ ചായൊ ചെമ്പൂ മൊട്ടേ നീയും കേട്ടൊ ദൂരത്താരെന്‍ 
ഒടതണ്ടയ്‌ നിന്നെ തേടി പാടുന്നു
പൂവെയില്‍ തുമ്പിയയ്‌ എന്‍ കവിള്‍ മുല്ല തേടവേ
മണ്ണിളം പൂവിതള്‍ മണ്‍ചിറാകായ്‌ മാറവേ
പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ

ഓ..ഓ..ഓ..

Share/Bookmark