moh.gif

മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ...




JohnsonPoovachal KhaderMG SreekumarKS Chithra
  ദശരഥം 

സംഗീതം :ജോണ്‍സന്‍ 
രചന :പൂവച്ചല്‍ ഖാദര്‍ 
ആലാപനം :ശ്രീകുമാര്‍ ,ചിത്ര 

(m) മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
ഓ.....

(f) തഴുകുന്ന കാറ്റില്‍ താരാട്ടുപാട്ടിന്‍ വാത്സല്യം - 
(m) വാത്സല്യം
(f) രാപ്പാടിയേകും നാവേറ്റുപാട്ടിന്‍ നൈര്‍മല്യം - 
(m) നൈര്‍മല്യം
(f) തളിരിട്ട താഴ് വരകള്‍ താലമേന്തവേ
തണുവണിക്കൈകള്‍ ഉള്ളം ആര്‍ദ്രമാകവേ
(m) മുകുളങ്ങളിതളണിയേ കിരണമാം കതിരണിയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
 (f) മന്ദാരച്ചെപ്പുണ്ടോ...

(m) എരിയുന്ന പകലിന്‍ ഏകാന്തയാനം കഴിയുമ്പോള്‍ - 
(f) കഴിയുമ്പോള്‍
(m) അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍ - 
(f) അണയുമ്പോള്‍
(m) പടരുന്ന നീലിമയാല്‍ പാദമൂതവേ
വളരുന്ന മൂകതയില്‍ ആരുറങ്ങവേ
(f) നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
(m) മന്ദാരച്ചെപ്പുണ്ടോ...
(f) പൊന്നും തേനും...
 (d) ഉള്ളില്‍ ...

Share/Bookmark