moh.gif

പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ് ...




MG RadhakrishnanKaithapramMG Sreekumar

     അദ്വൈതം 

സംഗീതം :എം ജി രാധാകൃഷ്ണന്‍ 
രചന :കൈതപ്രം
ആലാപനം :ശ്രീകുമാര്‍ 

പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ് 
കാടാളനീതികൊണ്ടമ്പെയ്തൊടുക്കി നീ
ആരെയും നോവിച്ചിടാത്തൊരീയേഴയെ
കൊല്ലുവാനല്ല നീ പോരാളിയായതും
പഞ്ചാഗ്നിമദ്ധ്യേ തപസ്സുചെയ്താലുമീ
പാപകര്‍മ്മത്തിന്‍ പ്രതിക്രിയയാകുമോ

ഓം അഗ്നിമീളേ പുരോഹിതം
യജ്ഞസ്യ ദേവമൃത്വിജം 
ഹോതാരം രത്നധാതമം

സംക്രമം... ഉദയസംക്രമം... 
പ്രണവതാളത്തിലുണരുന്നിതാ... 
ഞാനെന്ന ഭാവങ്ങളത്രയുമെരിച്ചു-
കൊണ്ടുയരുന്ന ജാതവേദാഗ്നിയായ് 
അദ്വൈതമന്ത്രങ്ങളഖിലാണ്ഡചൈതന്യ-
മേകമെന്നരുളുന്ന പൊരുളായ്...

സാഗരം തേടുന്ന നദികളെപ്പോലെ 
അമ്മയെത്തിരയുന്ന പൈതങ്ങളെപ്പോല്‍
പലകോടി മാനവകുലങ്ങള്‍ തേടുന്നു
ഒരു മൗനബിന്ദുവായ് മറയുന്നു സത്യം 
മനുഷ്യന്റെ കൈകള്‍ വിലങ്ങിട്ടു നിര്‍ത്തും
വികാരങ്ങള്‍ മൂടും സ്വരങ്ങള്‍ക്കു മീതെ
എന്നാത്മബോധം തേടുന്നു വീണ്ടും
ഗുരുവൈഭവത്തിന്റെ അദ്വൈതവേദം 
തനിമയുടെ ജീവകല വിടരുമൊരു സ്നേഹലയ 

(സംക്രമം)

ഓം അഗ്ന്യാത്മനാ ദീപം കല്പയാമി
ഓം വായ്‌വാത്മനാ ധൂപം കല്പയാമി

എവിടെയൊരു മനുജന്റെ നെഞ്ചമുരുകുന്നോ 
അവിടെയെന്‍ സാന്ത്വനം കനിവായ് തുടിയ്‌ക്കും
എവിടെയൊരു മര്‍ത്യന്റെ ഗാനമുയരുന്നോ 
അവിടെയെന്‍ ഹൃദയമൊരു ശ്രുതിയായ് ലയിക്കും
ഒന്നാണു നാദം രാഗങ്ങള്‍ ജന്യം
ഒന്നാണു സൂര്യന്‍ പലതു പ്രതിബിംബം
എന്നാത്മതത്ത്വം തിരയുന്നിതെങ്ങും
ആ സൂര്യനാളത്തിലാനന്ദസൂക്തം 
തനിമയുടെ ദേവകലയുണരുമൊരു സ്നേഹലയ 

(സംക്രമം)

ഓം ആകാശാത്മനാ പുഷ്പം കല്പയാമി
ഓം സൂര്യാത്മനാ ഗന്ധം കല്പയാമി
ഒം അമൃതാത്മനാ നൈവേദ്യം കല്പയാമി 


Share/Bookmark