moh.gif

പാടുവാന്‍ ഓര്‍മ്മകളില്‍ പദങ്ങള്‍ ...




MG RadhakrishnanMG SreekumarKaithapramSujatha
വെള്ളാനകളുടെ നാട് 

സംഗീതം :എം ജി രാധാകൃഷ്ണന്‍ 
ആലാപനം :എം ജി ശ്രീകുമാര്‍ ,സുജാത 
രചന :കൈതപ്രം 

പാടുവാന്‍ ഓര്‍മ്മകളില്‍ പദങ്ങള്‍ തേടുകയായിരുന്നു
മൂളുമീ മോഹങ്ങള്‍ സ്വരങ്ങള്‍ തേടുകയായിരുന്നു
അതിലാദിതാളച്ചോടുവെച്ചതു ലീലാമാനസം
അതിലിന്ദുകാന്തക്കല്ലു തൊട്ടതു മായാമാധവം
(പാടുവാന്‍)

പാഴ്‌മരുഭൂവും പാല്‍‌ക്കടലാകും
വാര്‍തിങ്കള്‍ക്കല പുഞ്ചിരിയ്‌ക്കെ
കുങ്കുമരാഗം ചാര്‍ത്തീ യാമം
മണ്ണിലിന്നും പുലരികളേകും ശ്രീമന്ത്രം
(പാടുവാന്‍)

മഴവില്‍‌മുനയാല്‍ ആരെഴുതുന്നൂ
മലരിന്‍ ഇതളില്‍ പ്രിയകാവ്യം
കതിരൊളിയാലെന്‍ പ്രാണനിലാരോ
പൊന്‍‌മുളംകുഴലൂതിവരുന്നൊരു ശ്രീരാഗം
(പാടുവാന്‍)

Share/Bookmark