moh.gif

ദൂരെ കിഴക്കുദിക്കും മാണിക്ക്യ...



MG SreekumarShibu ChakravarthyKannur RajanSujatha

        ചിത്രം 

സംഗീതം :കണ്ണൂര്‍ രാജന്‍ 
രചന :ഷിബു ചക്രവര്‍ത്തി 
ആലാപനം :ശ്രീകുമാര്‍,സുജാത 

ലലലലാ ലലലല ലാ ലാ 

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എണ്റ്റെ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എണ്റ്റെ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക

ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ

നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വച്ചേ
തെക്കന്‍പുകല നന്നായ്‌ ഞാന്‍ വെട്ടിയരിഞ്ഞു വച്ചേ
ഇനി നീയെന്നെണ്റ്റെ അരികില്‍ വരും
കിളി പാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം
പറയൂ നീ മൃദു നീ എന്തു പകരം തരും
നല്ല തത്തക്കിളിചുണ്ടന്‍ വെറ്റില നുറുന്നു തേച്ചു തരാം
എണ്റ്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എണ്റ്റെ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക

ലാലലാ ലാലലാ ലാലലല ലാലലല ലാ

കണ്ണില്‍ വിളക്കും വച്ചു രാത്രി എന്നെയും കാത്തിരിക്കേ
തെക്കേതൊടിക്കരികില്‍ കാലൊച്ച തിരിചറിഞ്ഞു
അരികില്‍ വന്നെന്നെ എതിരെറ്റു നീ
തുളുനാടന്‍ പൂംപട്ടു വിരിച്ചു വച്ചു
മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിര്‍ചുണ്ടത്തു മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിതുമ്പില്‍ ചാര്‍ത്തി തരും

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എണ്റ്റെ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക


Share/Bookmark