moh.gif

ഇന്നു പെണ്ണിനു സിന്ദൂര നാള്...

china town movie song -innu penninu sindoora


  Santhosh VarmaManjariRajalakshmi

     ചൈന ടൌന്‍

സംഗീതം :ജാസ്സി ഗിഫ്റ്റ് 
രചന :അനില്‍ പനച്ചൂരാന്‍,സന്തോഷ്‌ വര്‍മ  
ആലാപനം :ജാസ്സി ഗിഫ്റ്റ്  ,മഞ്ജരി ,രാജലക്ഷ്മി 

ഇന്നു പെണ്ണിനു സിന്ദൂര നാള്
മനസ്സെല്ലാം വിളമ്പുന്ന നാള്
ചമഞ്ഞെല്ലാരും ചേരുന്ന നാള്
നിറഞ്ഞുല്ലാസ പൂവിന്റെ ഉള്ളാകെ തുള്ളി തുള്ളി

കണ്ണിനു മയ്യെടു മിന്നെട് പൊന്നെട് ചെപ്പെട് ചിങ്കാരീ
വട്ടൊരു മുറമെട് അത്തറു നുരയണു പുത്തൻ കോടിയുട്
മനമൊത്തൊരു കുരവയതെത്തി മുഴക്കണ്ടേ
അരിയ മൃദുവേളയിൽ ഹൃദയമുണരുന്നിതാ 
അരിയ മൃദുവേളയിൽ ഹൃദയമുണരുന്നിതാ
(ഇന്നു പെണ്ണിനു...)

മഞ്ചാടി കൊന്നത്തെങ്ങോ മയിലാടും നേരത്തല്ലോ
മണവാട്ടി പെണ്ണിൻ നാണം ചൊരിയാൻ
തിരിതാഴും മേഘക്കൂട്ടിൽ വിരലാടും കാറ്റിൻ ചുണ്ടിൽ
കറുകപ്പൂ വയലിലെ കുളിര്
ഒരു നൂറു കനവിൻ ലാളനം അനുരാഗ മേളനം
ഒഴുകാത്ത നനവിൻ ഓളമായ് ആർദ്രനൊമ്പരം
മോഹമന്ദാരം താനേ പൂവിട്ടു മഴ പുരണ്ട മാനത്ത് താനേ ചാലിട്ടു
ആഴിത്തിരയിൽ സാന്ദ്രമലിയും രാഗ തീരത്താരോ ഈണം മീട്ടുന്നു
മധുരം ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
(ഇന്നു പെണ്ണിനു...)

എന്നോരം സ്വപ്നം കാണാം ചെന്താര ചന്തം കാണാം 
സിന്ദൂരം തുടിക്കുന്ന മുകിലേ
നെഞ്ചോരം ചായാമല്ലോ സഞ്ചാരം ഒന്നിച്ചല്ലോ
നിൻ ചാരേ തഞ്ചിക്കൊഞ്ചും നിഴലേ 
മഴ ചാഞ്ഞു കിനിയും വേളയിൽ
കുട നീർന്നു നീ വരൂ
മറയാത്ത മഴവിൽ ജാലമായ് നിറമാർന്നു നീ വരൂ
വെറും സല്ലാപം നേടും സന്തോഷം
മനമിയന്ന സംഗീതം ഓരോ പൂക്കാലം
ആഴിത്തിരയിൽ സാന്ദ്രമലിയും രാഗ തീരത്താരോ ഈണം മീട്ടുന്നു
മധുരം ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
(ഇന്നു പെണ്ണിനു...)


Share/Bookmark

അരികെ നിന്നാലും...

china town movie song-arike ninnalum


  

     ചൈന ടൌന്‍

സംഗീതം :ജാസ്സി ഗിഫ്റ്റ് 
രചന :അനില്‍ പനച്ചൂരാന്‍ 
ആലാപനം :ശ്രീകുമാര്‍ ,ചിത്ര 

(f)ഉം ..ഉം ..അഹഹാ ....അഹഹാ .....
(f)അരികെ നിന്നാലും അറിയുവാനകുമോ  സ്നേഹം 
(f)വെറുതെ ഒരു വക്കില്‍ പറയുവനാവുമോ
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില്‍ നിന്നുമൊഴുകുന്നതോ 
(m)സ്നേഹമെന്തെന്നു തടി നാം ഇന്നുമീ...
(f)അരികെ നിന്നാലും അറിയുവാനകുമോ   സ്നേഹം 
(m)വെറുതെ ഒരു വക്കില്‍ പറയുവാനാവുമോ

(m)കണ്‍കളില്‍ കൈതൊടും പുതു നക്ഷത്രമോ
(f)സൌരഭം വിതറിടും മധുവാസന്താമോ 
(m)ഇരുമാനസങ്ങളെ ചേര്‍ത്തിടും 
(m)ഒരു നേര്‍ത്ത തന്തുവാണോ 
(f)നര്  ചിപ്പി തന്നില്‍ നിരയുന്നതോ 
(f)അമൃതിന്റെ ആഴിയാണോ 
(f)സ്നേഹമെന്തെന്നു തടി നാം ഇന്നുമീ 
(m)അരികെ നിന്നാലും  അറിയുവാനകുമോ സ്നേഹം 
(f)വെറുതെ ഒരു വക്കില്‍ പറയുവാനാവുമോ   
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില്‍ നിന്നുമോഴുകുന്നതോ 
(m)സ്നേഹമെന്തെന്നു തടി നാം ഇന്നുമീ...

(m)തിങ്കളിന്‍ തോപ്പിലെ കലമാന്പെടയോ 
(f)മുന്നിലെ മരുവിലെ ഇളനീര്‍ പന്താലോ 
(m)മണി മിന്നല്‍ പോലെ ഒളിമിന്നിടും 
(m)ഒരു മായമാത്രമാണോ 
(f)അത് വാക്കിലൂടെ  ഉരിയടുവാന്‍ 
(f)കഴിയാത്ത ഭാവമാണോ
(m)സ്നേഹമെന്തെന്നു തടി നാം ഇന്നുമീ
(f)അരികെ നിന്നാലും അറിയുവാനാകുമോ  സ്നേഹം 
(f)വെറുതെ ഒരു വക്കില്‍ പറയുവാനാവുമോ
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില്‍ നിന്നുമോഴുകുന്നതോ 
(m)സ്നേഹമെന്തെന്നു തടി നാം ഇന്നുമീ...
(f)ല ല ല ലാ ല ല ....ഉം ...ഉം...
(m)ഉം..ഉം...ഉം.......


Share/Bookmark

പിന്നെ എന്നോടൊന്നും പറയാതെ...

shikkar movie song-pinne ennotonnum parayathe
M JayachandranGireesh PuthencheryKJ Yesudas

            ശിക്കാര്‍ 

സംഗീതം :ജയചന്ദ്രന്‍ 
രചന :ഗിരീഷ്‌ 
ആലാപനം :യേശുദാസ് 

പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി 
സ്വയം പറന്നെങ്ങോ പോയ്...
കടലാഴങ്ങളിൽ ഒരു തൂവലുമായ് അകലെ നില്പൂ ജലമൌനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി 
സ്വയം പറന്നെങ്ങോ പോയ്...

തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടു് നീ ചേർന്നുറങ്ങൂ..
കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ 
കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം
നാത്തുമ്പില്‍ നാ‍ദം പോലെ നാക്കിലമേലന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം..
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.

മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ 
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ..
വെയിലാൽ നീ വാടും നേരം തണലായ് ഞാൽ നിന്നൂ ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചൂ..
മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ
നിന്നെ കിനാവ് കൊണ്ടു താരാട്ടാം.. 


Share/Bookmark

മോഹം കൊണ്ടാൽ ഇന്നേതു ...

mohanlal hit songs


Deepak DevKaithapramRimi Tomy

  ക്രീസ്ട്യന്  ബ്രതെര്സ് 

സംഗീതം :ദീപക് ദേവ് 
രചന :കൈതപ്രം 
ആലാപനം :നിഖില്‍ ,റിമി ടോമി 

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും

മിഴികളിൽ നാണം മൊഴികളിൽ നാണം
ഇതാകവെ നാണം
നനനടയിലും നാണം നിലയിലും നാണം
ഇതടിമുടിയൊരു നാണം
പനിനീർനിലാവിൻ പൂമഴ
അനുരാഗലോല യാമിനി
ഇതു ഹൃദയം നിറയും നിമിഷം

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മിഴികളിൽ നാണം മൊഴികളിൽ നാണം
ഇതാകവെ നാണം
നനനടയിലും നാണം നിലയിലും നാണം
ഇതടിമുടിയൊരു നാണം

ഞാൻ ഇല്ല ഇല്ല ഇല്ല എന്നൊരു നാട്യം കാണിക്കും
ഇനി കൂടെ പോരൂ പോരൂ നീയെൻ ഇഷ്ടം ഭാവിക്കും
നീ എന്റെ കിനാവെന്നെന്റെ കുറമ്പെന്നെല്ലാം കൊഞ്ചിക്കും
കൊതി കൂടി കൂടി കൂടീട്ടവളെ കൂടെ നടത്തിക്കും
മധുരം തിരുമധുരും പോലാ മധുവിധുവിനു മധുരം പോരാ
ഒന്നിനിയൊരു ഗാനം പാടാം ഞാൻ
ഈ ഹൃദയം നിറയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മിഴികളിൽ നാണം മൊഴികളിൽ നാണം
ഇതാകവെ നാണം
നനനടയിലും നാണം നിലയിലും നാണം
ഇതടിമുടിയൊരു നാണം

ഞാൻ എല്ലാം എല്ലാം എല്ലാം എന്നൊരു തോന്നൽ തോന്നിക്കും
ഞാൻ പോരാ പോരാ പോരാമെന്നൊരു പൂത്തിരി കത്തിക്കും
നീ എന്നവളെന്നും നല്ലവളെന്നും പുന്നാരം ചൊല്ലും
അവനവളോടവളോടവളോടലിയും സ്നേഹനിലാവാകും
എവിടെ നീയെവിടെ കരളേ നീയെവിടെൻ കവിതേ പറയൂ
നീയെഴുതിയ ഗാനം പാടാമോ
നിൻ ഹൃദയം കവിയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതൊരാളും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
പനിനീർനിലാവിൻ പൂമഴ
അനുരാഗലോല യാമിനി
ഇതു ഹൃദയം നിറയും നിമിഷം

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും


Share/Bookmark

സെമ്പകമേ സെവപ്പഴകേ....



M JayachandranGireesh PuthencheryShankar Mahadevan
            ശിക്കാര്‍ 

സംഗീതം :ജയചന്ദ്രന്‍ 
രചന :ഗിരീഷ്‌ 
ആലാപനം :ശങ്കര്‍ മഹാദേവന്‍ ,മാലതി 

കുതിരവാലു കുലുങ്കതെടീ കൊമരി നീയും നടക്കയിരേ
ആയിരമിന്ന് തെരിയുതെടീ കണ്ണു നീയും സിമട്ടയിലെ
തൊട്ടാക്ക ഒട്ടിക്കിടുമാ ഒണ്ണെ തൊട്ടാക്കാ ഒട്ടിക്കിടുമാ
നധിന ധിന നധിന ധിന നധിന ധിന ധേ
നധിന ധിന നധിന ധിന ധിന ധിന ധിന ധേ



സെമ്പകമേ സെവപ്പഴകേ സിലങ്ക കെട്ടിയ സിറുപ്പഴകേ
സെന്തമിഴ് മൈനേ സിറു സെമ്പനിതേനേ കണ്ണാളേ കണ്ണാളേ
കുണുക്കു കമ്മലിട്ടണിഞ്ഞൊരുങ്ങെടീ തളകിലുക്കണ നട നടക്കെടീ
ഒന്നു നിന്നാട്ടെ കണ്ണിൽ കണ്ണു നട്ടോട്ടെ കണ്ണാളേ കണ്ണാളേ
(നധിന ധിന…)

നേരമാച്ച് നേരമാച്ച് മച്ചാനേ
നേരുപ്പ പോലെ നെഞ്ചിലാള് മച്ചൂനേ
അടി ദമ്മരുദം പാടിവരും രാക്കോഴി
ആടിമയിൽ കാവടിയായ് നീയാട്
മല്ലികപ്പൂ മൊട്ടഴകേ മഞ്ചാടീ 
ആട്ടുമണി കൊഞ്ചലുമായ് പോരുല്ലേ
ചെല്ലക്കിളിയേ മുല്ലക്കൊടിയേ 
അല്ലിത്തളിരേ കുഞ്ഞിക്കുളിരേ
മാരിക്കൊളുന്തേ അരുതേ മയക്കരുതേ
(സെമ്പകമേ…)


ആണ്ടിമയിൽ പീലിമുടി പൂങ്കോലം
ആഴിനിറകണ്ണുകളീൽ വേലാട്ടം
ചന്ദിരനും സൂരിയനും ചാഞ്ചാട്ടം 
കോടമലക്കാടുകളിൽ കാറ്റോട്ടം
ചിന്നതുളിയേ പുള്ളിക്കുയിലേ 
വെള്ളിപ്പളുങ്കേ തങ്കക്കരിമ്പേ
മാരിക്കൊളുന്തേ അരുതേ കുറുമ്പരുതേ
(സെമ്പകമേ…)




Share/Bookmark

എന്തെടീ എന്തെടീ പനങ്കിളി...


M JayachandranGireesh PuthencherySudeep KumarKS Chithra

            ശിക്കാര്‍ 

സംഗീതം :ജയചന്ദ്രന്‍ 
രചന :ഗിരീഷ്‌ 
ആലാപനം :സുദീപ് ,ചിത്ര 

എന്തെടീ എന്തെടീ പനങ്കിളിയേ
നിന്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ?
കണ്ണാടിയിൽ നിന്റെ കൺപീലിയിൽ 
കള്ളക്കരിമഷിയെഴുതിയതാരാണ് ??

അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും
മേലേ മാനത്തെ കുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേൽ കാറ്റു കളിയാടും പോല്‍ 
എന്റെ ചിരിച്ചെപ്പു കിലുക്കണതാരാണ് ?

പൂമാലക്കാവിൽ പൂരക്കാലം 
ചിങ്ങപ്പൂത്തുമ്പിപ്പെണ്ണിൻ കല്യാണം
ചിങ്കാരച്ചാന്തും മിന്നും പൊന്നും 
പുള്ളിപ്പാവാടയും പട്ടും വാങ്ങേണം
കന്നിക്കദളിപൊൻകുടപ്പന്റെ കളിവള്ളം മെല്ലെ
തുഴഞ്ഞിതിലേ നീ പെണ്ണേ പോരുകില്ലേ
(എന്തെടീ…)

മഞ്ചാടിക്കൊമ്പിൽ ഊഞ്ഞാലാടാം
സ്വർണ്ണമാനോടും മേഘങ്ങൾ നുള്ളിപ്പോരാം
വെള്ളോട്ടു മഞ്ഞിൽ മേയാൻ പോകാം
വെള്ളി വെള്ളാരം കല്ലിന്മേൽ കൂടും കൂട്ടാം
തുള്ളിത്തുളൂമ്പുന്ന കുളിരിളം കരിക്കിന്റെ
തുള്ളിക്കുള്ളിൽ ഒളിച്ചു നീ എന്നെ നോക്കിയില്ലേ
(എന്തെടീ..)



Share/Bookmark

പാടാൻ നിനക്കൊരു പാട്ടു...



MG SreekumarMurukan KattakkadaKS Chithra

           ഒരു നാള്‍ വരും 

സംഗീതം :ശ്രീകുമാര്‍ 
രചന :മുരുകന്‍ കാട്ടകട 
ആലാപനം :ശ്രീകുമാര്‍ ,ചിത്ര 


പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും 
പാടാത്തതെന്തു നീ സന്ധ്യേ
കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ
ഒരു വാക്കിൽ ആഗ്രഹമെഴുതാൻ
ഒരു നോക്കിലലിയാതലിയാൻ
വീണ്ടും പാടൂ പവിഴാധര സന്ധ്യേ
(പാടാൻ...)

എന്തോ പറഞ്ഞീടാനായ് ബാക്കിയുണ്ടെങ്കിലും ഞാൻ
പറയേണ്ടതെന്തോ മറന്നു പോയ്
ഉള്ളിന്റെ ഉള്ളിലുള്ള പൊന്നിൻ കിനാക്കളെല്ലാം
കൺ ചിമ്മി ഇന്നോ മയങ്ങിപ്പോയി
കഥയിൽ രണ്ടരയന്നങ്ങൾ 
തുഴയുമ്പോൾ തിരയകലങ്ങൾ
അറിയാതെ ഇനി അറിയാതെ
ഒന്നു തഴുകാത്തതെന്തു നീ കാറ്റേ
(പാടാൻ...)

പ്രണയിച്ച നാൾ മുതൽ മുതൽക്കീ തളിരിന്റെ മോഹമെല്ലാം
നിറമുള്ള പൂക്കളായ് കാറ്റലഞ്ഞു
ഇതളിട്ട നാൾ മുതൽക്കീ നൊമ്പരപ്പൂവിനുള്ളിൽ
നോവുള്ള ദാഹമൊന്നു കാത്തിരുന്നു
കഥയുള്ള രണ്ടു കുയിൽക്കിളികൾ ഒരു പാട്ടെങ്കിലുമിരു താളം
അറിയാതെ അവരറിയാതെ
ശ്രുതി പകരാത്തതെന്തു നീ കാറ്റേ
(പാടാൻ..)

Share/Bookmark