moh.gif

സെമ്പകമേ സെവപ്പഴകേ....



M JayachandranGireesh PuthencheryShankar Mahadevan
            ശിക്കാര്‍ 

സംഗീതം :ജയചന്ദ്രന്‍ 
രചന :ഗിരീഷ്‌ 
ആലാപനം :ശങ്കര്‍ മഹാദേവന്‍ ,മാലതി 

കുതിരവാലു കുലുങ്കതെടീ കൊമരി നീയും നടക്കയിരേ
ആയിരമിന്ന് തെരിയുതെടീ കണ്ണു നീയും സിമട്ടയിലെ
തൊട്ടാക്ക ഒട്ടിക്കിടുമാ ഒണ്ണെ തൊട്ടാക്കാ ഒട്ടിക്കിടുമാ
നധിന ധിന നധിന ധിന നധിന ധിന ധേ
നധിന ധിന നധിന ധിന ധിന ധിന ധിന ധേ



സെമ്പകമേ സെവപ്പഴകേ സിലങ്ക കെട്ടിയ സിറുപ്പഴകേ
സെന്തമിഴ് മൈനേ സിറു സെമ്പനിതേനേ കണ്ണാളേ കണ്ണാളേ
കുണുക്കു കമ്മലിട്ടണിഞ്ഞൊരുങ്ങെടീ തളകിലുക്കണ നട നടക്കെടീ
ഒന്നു നിന്നാട്ടെ കണ്ണിൽ കണ്ണു നട്ടോട്ടെ കണ്ണാളേ കണ്ണാളേ
(നധിന ധിന…)

നേരമാച്ച് നേരമാച്ച് മച്ചാനേ
നേരുപ്പ പോലെ നെഞ്ചിലാള് മച്ചൂനേ
അടി ദമ്മരുദം പാടിവരും രാക്കോഴി
ആടിമയിൽ കാവടിയായ് നീയാട്
മല്ലികപ്പൂ മൊട്ടഴകേ മഞ്ചാടീ 
ആട്ടുമണി കൊഞ്ചലുമായ് പോരുല്ലേ
ചെല്ലക്കിളിയേ മുല്ലക്കൊടിയേ 
അല്ലിത്തളിരേ കുഞ്ഞിക്കുളിരേ
മാരിക്കൊളുന്തേ അരുതേ മയക്കരുതേ
(സെമ്പകമേ…)


ആണ്ടിമയിൽ പീലിമുടി പൂങ്കോലം
ആഴിനിറകണ്ണുകളീൽ വേലാട്ടം
ചന്ദിരനും സൂരിയനും ചാഞ്ചാട്ടം 
കോടമലക്കാടുകളിൽ കാറ്റോട്ടം
ചിന്നതുളിയേ പുള്ളിക്കുയിലേ 
വെള്ളിപ്പളുങ്കേ തങ്കക്കരിമ്പേ
മാരിക്കൊളുന്തേ അരുതേ കുറുമ്പരുതേ
(സെമ്പകമേ…)




Share/Bookmark

എന്തെടീ എന്തെടീ പനങ്കിളി...


M JayachandranGireesh PuthencherySudeep KumarKS Chithra

            ശിക്കാര്‍ 

സംഗീതം :ജയചന്ദ്രന്‍ 
രചന :ഗിരീഷ്‌ 
ആലാപനം :സുദീപ് ,ചിത്ര 

എന്തെടീ എന്തെടീ പനങ്കിളിയേ
നിന്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ?
കണ്ണാടിയിൽ നിന്റെ കൺപീലിയിൽ 
കള്ളക്കരിമഷിയെഴുതിയതാരാണ് ??

അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും
മേലേ മാനത്തെ കുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേൽ കാറ്റു കളിയാടും പോല്‍ 
എന്റെ ചിരിച്ചെപ്പു കിലുക്കണതാരാണ് ?

പൂമാലക്കാവിൽ പൂരക്കാലം 
ചിങ്ങപ്പൂത്തുമ്പിപ്പെണ്ണിൻ കല്യാണം
ചിങ്കാരച്ചാന്തും മിന്നും പൊന്നും 
പുള്ളിപ്പാവാടയും പട്ടും വാങ്ങേണം
കന്നിക്കദളിപൊൻകുടപ്പന്റെ കളിവള്ളം മെല്ലെ
തുഴഞ്ഞിതിലേ നീ പെണ്ണേ പോരുകില്ലേ
(എന്തെടീ…)

മഞ്ചാടിക്കൊമ്പിൽ ഊഞ്ഞാലാടാം
സ്വർണ്ണമാനോടും മേഘങ്ങൾ നുള്ളിപ്പോരാം
വെള്ളോട്ടു മഞ്ഞിൽ മേയാൻ പോകാം
വെള്ളി വെള്ളാരം കല്ലിന്മേൽ കൂടും കൂട്ടാം
തുള്ളിത്തുളൂമ്പുന്ന കുളിരിളം കരിക്കിന്റെ
തുള്ളിക്കുള്ളിൽ ഒളിച്ചു നീ എന്നെ നോക്കിയില്ലേ
(എന്തെടീ..)



Share/Bookmark

പാടാൻ നിനക്കൊരു പാട്ടു...



MG SreekumarMurukan KattakkadaKS Chithra

           ഒരു നാള്‍ വരും 

സംഗീതം :ശ്രീകുമാര്‍ 
രചന :മുരുകന്‍ കാട്ടകട 
ആലാപനം :ശ്രീകുമാര്‍ ,ചിത്ര 


പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും 
പാടാത്തതെന്തു നീ സന്ധ്യേ
കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ
ഒരു വാക്കിൽ ആഗ്രഹമെഴുതാൻ
ഒരു നോക്കിലലിയാതലിയാൻ
വീണ്ടും പാടൂ പവിഴാധര സന്ധ്യേ
(പാടാൻ...)

എന്തോ പറഞ്ഞീടാനായ് ബാക്കിയുണ്ടെങ്കിലും ഞാൻ
പറയേണ്ടതെന്തോ മറന്നു പോയ്
ഉള്ളിന്റെ ഉള്ളിലുള്ള പൊന്നിൻ കിനാക്കളെല്ലാം
കൺ ചിമ്മി ഇന്നോ മയങ്ങിപ്പോയി
കഥയിൽ രണ്ടരയന്നങ്ങൾ 
തുഴയുമ്പോൾ തിരയകലങ്ങൾ
അറിയാതെ ഇനി അറിയാതെ
ഒന്നു തഴുകാത്തതെന്തു നീ കാറ്റേ
(പാടാൻ...)

പ്രണയിച്ച നാൾ മുതൽ മുതൽക്കീ തളിരിന്റെ മോഹമെല്ലാം
നിറമുള്ള പൂക്കളായ് കാറ്റലഞ്ഞു
ഇതളിട്ട നാൾ മുതൽക്കീ നൊമ്പരപ്പൂവിനുള്ളിൽ
നോവുള്ള ദാഹമൊന്നു കാത്തിരുന്നു
കഥയുള്ള രണ്ടു കുയിൽക്കിളികൾ ഒരു പാട്ടെങ്കിലുമിരു താളം
അറിയാതെ അവരറിയാതെ
ശ്രുതി പകരാത്തതെന്തു നീ കാറ്റേ
(പാടാൻ..)

Share/Bookmark

ഏതോ ഒരു വാക്കില്‍ നിന്‍...



MG SreekumarGireesh Puthenchery

  അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ 

സംഗീതം :ശ്രീകുമാര്‍ 
രചന :ഗിരീഷ്‌ 
ആലാപനം :ശ്രീകുമാര്‍ 

ഏതോ ഒരു വാക്കില്‍ നിന്‍ സ്നേഹം പൂക്കുന്നു
മെല്ലെ ഒരു നോക്കില്‍ എന്‍ മൌനം മായുന്നു
വെറുതെ....മനസ്സിന്‍ മഴനൂല്‍ ചിമിഴില്‍
നിന്‍ കാല്‍പ്പാടു തേടുന്ന കടലാണു ഞാന്‍
ഏതോ ഒരു വാക്കില്‍ നിന്‍ സ്നേഹം പൂക്കുന്നു
മെല്ലെ ഒരു നോക്കില്‍ എന്‍ മൌനം മായുന്നു

ഓരോരോ രാവും നീവന്നു സൂര്യാംശം നെഞ്ചില്‍ തന്നു 
വാവാവം മൂളിപ്പാടി എന്നില്‍ വാത്സല്യം കോരിത്തന്നു 
ഏതേതോ നന്മകള്‍തന്‍ നാരായം നീ തന്നു
ഇനി നിന്നെ വലംവെച്ചു പ്രാർത്ഥിച്ചു പാടുന്ന
പുല്ലാങ്കുഴല്‍ പോലെ ഉണര്‍ന്നുറങ്ങാന്‍
മനസ്സിന്റെ ജലശംഖു തരുമോ...
മുത്തമിട്ടു ഞാന്‍ മുത്തിനുള്ളിലെ മുത്തമായ നിന്നെ
പിച്ചവെച്ച നാള്‍ തൊട്ടുഴിഞ്ഞു ഞാന്‍ കൊച്ചുകള്ളനല്ലേ

നീയെന്റെ സായംസന്ധ്യേ 
മങ്ങി മാഞ്ഞെന്നോ മഞ്ഞിന്‍കൂട്ടില്‍
കണ്‍കോണില്‍ സ്നേഹം പെയ്തും
എന്റെ കണ്ണീരായ് കാവല്‍നിന്നും
ഏതേതോ യാത്രകളില്‍ നീയെന്നെ പിന്‍വിളിച്ചു
ഇനി നിന്നെ നിലാവിന്റെ കൈക്കുമ്പിളില്‍ കോരി 
മൂർദ്ധാവില്‍ വെച്ചൊന്നു പാടുന്നു ഞാന്‍ 
ഒരു ശ്യാമസരയുവിലൊഴുകാന്‍ 
അലക്സാണ്ടര്‍ ദ ഗ്രേറ്റ്‌....ഓ ..അലക്സാണ്ടര്‍ ദ ഗ്രേറ്റ്...
അലക്സാണ്ടര്‍ ദ ഗ്രേറ്റ്....ഓ........


Share/Bookmark

തിരക്കുമ്പോൾ ഉടക്കണ....



OuseppachanHariharanFranco

   ഐന്ജല്‍ ജോണ്‍ 

സംഗീതം :ഔസേപച്ചന്‍ 
രചന :സുഭാഷ് വര്‍മ 
ആലാപനം :ഹരിഹരന്‍ ,ഫ്രാങ്കോ 

തിരക്കുമ്പോൾ ഉടക്കണ തെരുതെരെ തടുക്കണ
തനിക്കിട്ട തൊടുക്കണ തോഴാ
പോകേണ്ട നില്ല് നില്ലെടാ
പറക്കണ വഴികളിൽ ഉടക്കണ കിളികളെ വലയിട്ടു പിടിക്കുന്നതാരാ
ആരാടാ ഞാനല്ല പിന്നാര്
കനിരസമായ് ഒഴുകാനായ് ലഭിക്കുന്ന പ്രായത്തിൻ പടയൊരുക്കം
ദളങ്ങളിലായ് തനു വിട്ടു രസിക്കുമ്പോൾ
വഴിവിട്ട പോക്കിനെ പുകിലെ

പുരിഞ്ചിതാ...നോ ഐഡിയ....
തുറുപ്പിട്ടു കളിക്കണ കിട തരികിട മുന്നറാം
ഞൊടിയിട അതു മതിയെടാ പണി പാളാനായ്

പൊളിവാക്കുകളിൽ വലയാതെ നീ
വെളിപാടുകളെ തിരയേണം
ചതിവേലകളിൽ തകരാതെ
മറിമായങ്ങൾ കരുതേണം
പായുന്നു താനേ താന്തോന്നി
കാറ്റത്തു പാറും കരിയില പോൽ
ആനന്ദമായ് പാഴ് വഴികൾ
കാണാതെയായീ നേർവഴികൾ
മക്കട മരികിട കരിയൂഞ്ചാരി പൊന്നാല
തല മറന്നിതു മറുപാര അതു പാര പാര പാര..

ആടിപ്പാടും ഉല്ലാസത്തിൽ ആരവമായ് ഞാൻ മാറാം
തേടിപ്പോകാം സഞ്ചാരിയായ് ജീവിതമാകെ ചേലേ
കാണുന്നില്ല വനിയിൽ ആനന്ദം
നാട്യങ്ങൾ നീട്ടുമവതാരം
നേടുവതൊന്നും കൂടൂല്ല
ആശകൾ വെറുമൊരു വ്യാമോഹം
തിരക്കുമ്പോൾ ഉടയ്ക്കണ തെരുതെരെ തടുക്കണ
തനിക്കിട്ട തൊടുക്കണതാരടാ
അയ്യോ പാവം ഞാനാണേ
അപ്പോ പറക്കണ വഴികളിൽ ഉടക്കണ കിളികളെ
വലയിട്ടു പിടിക്കണതാര്
ഞാനാണേ ഞാനാനേ മാറഡോണ
കഥയറിയാതെ ആടുവതെല്ലാം കഥയില്ലാ നിഴലാട്ടങ്ങൾ
പദമറിയാതെ പാടുവതെല്ലാം പാഴ് ശ്രുതിയാമൊരു ജീവിതം


Share/Bookmark

അണ്ണാറക്കണ്ണാ വാ..പൂവാലാ...



Mohan SitharaAnil PanachooranMohanlal

ഭ്രമരം

സംഗീതം :മോഹന്‍ സിതാര 
രചന :അനില്‍ പനച്ചൂരാന്‍ 
ആലാപനം :മോഹന്‍ലാല്‍ 

അണ്ണാറക്കണ്ണാ വാ..പൂവാലാ
ചങ്ങാത്തം കൂടാൻ വാ..
മൂവാണ്ടൻ മാവേൽ വാ വാ..
ഒരു പുന്നാര തേൻ കന്നി താ താ
നങ്ങേലി പശുവിന്റെ പാല്
വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ
അണ്ണാറക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ..

മുത്തോലമുത്തുമ്മ പാവാടയുടുത്തൊരു
തൊട്ടാവാടി പെണ്ണേ .. ഓ..
മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ച് നീ
ഒരു നാളരികിൽ വരാമോ?
ഒരു നാളരികിൽ വരാമോ?
പൊന്നാതിര തെൻ‌ചന്ദ്രികയിൽ
നീയും ഞാനും നീരാടി
ചിറ്റോളങൾ മേയും പുഴയിൽ
കച്ചോലത്തിൻ മണമൊഴുകീ
ഹൃദയം കവർന്നൂ, നിൻ നാണം
അണ്ണാറക്കണ്ണാ വാ.. പൂവാലാ

എന്നാളും കാണുമ്പോളൊന്നായി
പാടുവാനുണ്ടല്ലോ .. ഒരു പാട്ട് ഓ..
എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ
കാണാനുള്ളൊരു കൂത്ത് (2)
എന്നോ കാലം മായ്ച്ചു കഴിഞ്ഞു
സ്നേഹം കോറും ചിത്രങ്ങൾ
എങ്ങോ ദൂരം പോയ് മറഞ്ഞു
മേഘം പോലെ മോഹങ്ങൾ
എന്നാലും എന്നാലും നോവുമരങ്ങൾ (അണ്ണാറക്കണ്ണാ....)




Share/Bookmark

കുഴലൂതും പൂന്തെന്നലേ മഴനൂൽ...



Mohan SitharaAnil PanachooranG VenugopalSujatha

ഭ്രമരം

സംഗീതം :മോഹന്‍ സിതാര 
രചന :അനില്‍ പനച്ചൂരാന്‍ 
ആലാപനം :വേണുഗോപാല്‍ ,സുജാത 

കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (കുഴലൂതും..)
കുറുമൊഴിമുല്ല മാല കോർത്തു സൂചിമുഖി കുരുവീ
മുറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ
മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ (കുഴലൂതും...)

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ.. താനം
കരിമഷിയഴകൊരുക്കുന്ന കണ്ണിൽ.. ഓളം
ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം
താരനോപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ
ജാലകം, ചാരി നീ, ചാരെ വന്നു ചാരെ വന്നു

ലലല ..ലലാ...
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ

പനിമതിയുടെ കണം വീണ നെഞ്ചിൽ .. താളം
പുതുമഴയുടെ മണം തന്നുവെന്നും.. ശ്വാസം
എന്റെ ജന്മസുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ‌കതിരേ
നീയെനിക്കു കുളിരേകുന്നു, അഗ്നിയാളും വീഥിയിൽ
പാതകം പൂക്കുമീ .. പാതയോരം.. പാതയോരം (കുഴലൂതും...)

Share/Bookmark

ഓ പ്രിയാ... ഓ പ്രിയാ ...


Suresh PetersGireesh PuthencheryShankar MahadevanJyotsna

                   ട്വന്റി 20

സംഗീതം :സുരേഷ് പീടെര്‍
രചന :ഗിരീഷ്‌ പുതെഞ്ചേരി 
ആലാപനം :ശങ്കര്‍ മഹാദേവന്‍ ,ജ്യോത്സ്ന 

ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ
ഓ പ്രിയാ ഓ പ്രിയാ കണ്‍തുറക്കുന്ന പാതിരതാര നീ
ഒരു മഴയുടെ നൂലില്‍ പനിമതിയുടെ വാവില്‍
കണ്ണും കണ്ണും കണ്ണോടിക്കും നീ കണ്ണാടിചില്ലല്ലേ
വെണ്ണക്കല്ലില്‍ കാലം കൊത്തും പൊന്‍മുത്താരം മുത്തല്ലെ
പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ

ഓ.ഓ.ഓ..

ഞാവല്‍ പൂവിന്‍ തേനായിറ്റി ഞാനീ ചുണ്ടില്‍ മുത്തം വയ്ക്കാം
ഞീവല്‍ പക്ഷി കൂടെ പോരൂ നേരമായ്‌
തൊട്ടു തൊട്ടാല്‍ പൂക്കും നെഞ്ചില്‍ പട്ടം പോലെ പാറും മോഹം
തട്ടി തൂവും പൊന്നിന്‍ മുത്തേ ചാരെ വാ
പിന്നേയും ഞാനിതാ നിന്‍ നിഴല്‍ ഉമ്മ വയ്ക്കവേ
തൂവിരല്‍ തുമ്പിനായ്‌ എന്‍ മനം മെല്ലെ മീട്ടവേ
പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ


തന താനെ താന താനെതാനെ..
ധിം ധിം ധക ധക ...ധിം ധക ധക..

വായോ വായോ വാതില്‍ ചാരി വാകക്കൂടിന്‍ കൂടാരത്തില്‍
കൂട്ടുണ്ടല്ലോ നക്ഷത്രങ്ങള്‍ കാവലായ്‌
ചായൊ ചായൊ ചെമ്പൂ മൊട്ടേ നീയും കേട്ടൊ ദൂരത്താരെന്‍ 
ഒടതണ്ടയ്‌ നിന്നെ തേടി പാടുന്നു
പൂവെയില്‍ തുമ്പിയയ്‌ എന്‍ കവിള്‍ മുല്ല തേടവേ
മണ്ണിളം പൂവിതള്‍ മണ്‍ചിറാകായ്‌ മാറവേ
പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ

ഓ..ഓ..ഓ..


Share/Bookmark

ഒരു യാത്രാ മൊഴിയോടെ...


Sidharth VipinGireesh PuthencheryMG SreekumarSwetha

         കുരുക്ഷേത്ര 

സംഗീതം :സിദ്ദാര്ത് വിപിന്‍ 
രചന :ഗിരീഷ്‌ 
ആലാപനം :ശ്രീകുമാര്‍ ,ശ്വേത 


ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ (2)
ഒരു പാവം കനൽ മേഘം
മിഴി വാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ (ഒരു..)

ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ
എഴുതി നിൻ ഭാഗ്യ ജാതകം
ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ
കാണാൻ നിൻ കൺ മറന്നു പോയ് (ഒരു തൂവൽ..)
ഒരു മനസ്സിലെ മർമ്മരം തരാം
തിരിയേ നീ പോരുമോ (2)
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ


ഒരു വേനൽ കാറ്റിന്നലെ
വെറുതേ നാം വേർപിരിഞ്ഞു പോയി
ഒടുവിൽ നാം ഒന്നു ചേർന്നതീ
തണുവോലും തേൻ തടാകത്തിൽ ( ഒരു വേനൽ..)
ഇനിയൊരു ജന ഭേരിയായ് വരാം
ഈ ജന്മം മാത്രമായ് (2)
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ
ഒരു പാവം കനൽ മേഘം
മിഴി വാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

മറക്കില്ല മനസ്സിന്റെ മുറിവിൽ നിന്നുരുകുന്ന
പ്രണയത്തിൻ മഴവില്ലു ഞാൻ
മരണത്തിൻ മടിയിലെ കുറുകുന്ന കലഹത്തിൻ
തണുക്കുന്ന മഴപക്ഷി ഞാൻ
കാത്തിരിക്കാം കാത്തിരിക്കാം
നൂറു കാതര ജന്മം ഞാൻ


Share/Bookmark