വടക്കുംനാഥന്‍
സംഗീതം :രവീന്ദ്രന്‍
രചന :ഗിരീഷ്
ആലാപനം :യേശുദാസ്
(പു) ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ (2)
മധുവസന്ത മഴ നനഞ്ഞു വരുമോ
(സ്ത്രീ) ഒരു സ്വര താരം പോലെ ജപലയമന്ത്രം പോലെ
അരികില്‍ വരാം പറന്നു പറന്നു പറന്നു പറന്നു ഞാന്‍
(പു) ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ (2)
(പു) വലംകാല്‍ച്ചിലമ്പുമായി നീ വിരുന്നെത്തി എന്‍റെ നെഞ്ചില്‍
മണിത്താഴിന്‍ തഴുതിന്‍റെ അഴിനീക്കി നീ
(വലംകാല്‍ച്ചിലമ്പുമായി)
(സ്ത്രീ) നിനക്കു വീശാന്‍ വെണ്‍തിങ്കള്‍ വിശറിയായി (2)
നിനക്കുറങ്ങാന്‍ രാമച്ച കിടക്കയായി ഞാന്‍
നിന്‍റെ രാമച്ച കിടക്കയായി ഞാന്‍
(പു) ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ (2)
(പു) തിരിയാല്‍ തെളിഞ്ഞു നിന്‍ മനസ്സിന്‍റെ അമ്പലത്തില്‍
ഒരു ജന്മം മുഴുവന്‍ ഞാന്‍ എരിയില്ലയോ
(തിരിയാല്‍ തെളിഞ്ഞു)
(സ്ത്രീ) നിനക്കു മീട്ടാന്‍ വരരുദ്രവീണയായി (2)
നിനക്കു പാടാന്‍ ഞാനെന്നെ സ്വരങ്ങളാക്കി
എന്നും ഞാനെന്നെ സ്വരങ്ങളാക്കി
(പു) ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ
മധുവസന്ത മഴ നനഞ്ഞു വരുമോ
(സ്ത്രീ) ഒരു സ്വര താരം പോലെ ജപലയമന്ത്രം പോലെ
അരികില്‍ വരാം പറന്നു പറന്നു പറന്നു പറന്നു ഞാന്‍
(പു) ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ (2)