moh.gif

ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട



Gopi SundarGireesh PuthencheryKarthikVineeth SreenivasanRoopa


കാസനോവ 

സംഗീതം :ഗോപി സുന്ടെര്‍ 
രചന :ഗിരീഷ്‌ പുതെന്ചെരി 
ആലാപനം :കാര്‍ത്തിക് ,വിനീത് ശ്രീനിവാസന്‍ ,രൂപ 

ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം
തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
Fall in Love (4)
എന്തു തോന്നുന്നു നിൻ മനസ്സാരൊ തൊട്ടുവെന്നോ
കൊഞ്ചി നിൽക്കുന്നു നീ വെറുതേയാരോടോ
മെല്ലെയെന്തോ മിണ്ടലും പേരുചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം
ഹേ.. മെല്ലെയെന്തോ മിണ്ടലും പേരുചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം

ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം
തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
Fall in Love (4)

നിന്നെ കാണാതൊരു നാൾ ഞാനുരുകുന്നതു പോലെ
You\'re in Love
ഒന്നും ചെയ്യാനലസം മെയ്യ് തളരുന്നതു പോലെ
You\'re in Love
എല്ലാം നൽകാൻ തോന്നിയാലെല്ലാ വാക്കും വറ്റിയാൽ
ഒറ്റയ്ക്കാവും നേരത്ത് You\'re in Love
ഹേ.. എല്ലാമെല്ലാം പുതുമയായ് എല്ലാരാവും പുലരിയായ്
എങ്ങാണു നീ തിരഞ്ഞെ പോവുന്നു ഞാൻ

You are gonna fall in love (2)

ഹോ.. കൂ പ്രണയം പോലും ഇന്നൊരു തലവേദനയല്ലേ
Hey true love (2)
തമ്മിൽ പ്രണയിക്കുമ്പോൾ നാം നുണകൾ പറയേണ്ടേ
Feel true love
പ്രേമം നെഞ്ചിൻ പുഞ്ചിരി വീഴാൻ നേരം കൈപ്പിടി
സ്വാതന്ത്ര്യത്തിൻ സംഗീതം Feel all love
എല്ലാമെല്ലാം മറവിയിൽ എല്ലാരോടും പ്രണയമായ്
ആപ് ബോലിയേ ഇതു പ്രാണാ കാതൽ കാതൽ

ഓമനിച്ചുമ്മ... ചുമ്മ... ചുമ്മ...
ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം
തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
Fall in Love (4)
എന്തു തോന്നുന്നു നിൻ മനസ്സാരൊ തൊട്ടുവെന്നോ
കൊഞ്ചി നിൽക്കുന്നു നീ വെറുതേയാരോടോ
മെല്ലെയെന്തോ മിണ്ടലും പേരുചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം
ഹേ.. മെല്ലെയെന്തോ മിണ്ടലും പേരുചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം


Share/Bookmark

മാധവേട്ടനെന്നും മൂക്കിൻ...



MG SreekumarBichu Thirumala


ഒരു മരുഭൂമി കഥ 


സംഗീതം :എം ജി  ശ്രീകുമാര്‍
ആലാപനം :എം ജി ശ്രീ കുമാര്‍ 
രചന :ബിച്ചു തിരുമല 


മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാം (2)
അറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോ

പൊള്ളും മണ്ണും കള്ളിമുള്ളും ചെന്തീക്കാറ്റും കാപ്പിരീം
വെട്ടും കുത്തും കിട്ടുന്നില്ലേ എങ്ങോട്ടാണീ സാഹസം
അമിറാബിൻ എമിറേറ്റിൽ ചവർ റൻസിൽ കരയും ഞാൻ
ഉം ശരിയാണു മദനബിതേ സുൽത്താൻ ദീപകർപ്പാനീ
ഉറുബായും സൗദീയും കുവൈത്തുമെടുത്തോടാ
വാപ്പാന്റെ തമാസമതിൽ സുൽത്താനല്ലേ

ലാ ഇലാഹാ..ലാ ഇലാഹാ
എന്നും കുന്നും എൻ മനസ്സിൽ എണ്ണ സ്വർണ്ണപ്പൂമരം
ചെർക്കാ കിർക്കാ മൂർക്കൻ പാർക്കിൽ കുർക്കൻ പാർക്കാറുണ്ടെടാ
ജീവിക്കാനൊരു നിമിഷം ദുനിയാവിൽ നിൽക്കുകിൽ
അതിൽ നിന്നും നൂലു നെയ്ത നീല നീലവാനിലും
നേരാണോ കയറനവാ പേരെന്താ മൂപ്പിലേ
ഓം ശാന്തി ഹോസന്നാ ഇൻഷാ അള്ളാ
(മാധവേട്ടനെന്നും...)

Share/Bookmark

ചെമ്പകവല്ലികളിൽ തുളൂമ്പിയ...



MG SreekumarRajiv AlunkalSwetha


ഒരു മരുഭൂമി കഥ 


സംഗീതം :എം ജി  ശ്രീകുമാര്‍
ആലാപനം :എം ജി ശ്രീ കുമാര്‍ ,ശ്വേത 
രചന :രാജീവ്‌ ആലുങ്കല്‍ 


ചെമ്പകവല്ലികളിൽ തുളൂമ്പിയ ചന്ദന മാമഴയിൽ
എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ
ചന്ദ്രനദിക്കരയിൽ തിളങ്ങണ പൊൻപിറയെപ്പോലെ
എന്തിനു നീയിന്നങ്ങനെയിങ്ങനെ മിന്നി മിനുങ്ങുന്നേൻ
പൂമരത്തണലിൽ തെന്നൽ പല്ലവി കേട്ടിട്ടോ
രാമുകിൽച്ചെരുവിൽ ശവ്വാൽക്കിളികൾ ചിലച്ചിട്ടോ
മണലാഴിത്തരിയിൽ വിരിയണ സ്വർണ്ണം കണ്ടിട്ടോ
(ചെമ്പകവല്ലികളിൽ ...)

വെണ്ണക്കല്‍പ്പടവിൽ മിനുങ്ങണ മംഗള ചന്ദ്രികയിൽ
ചെണ്ടുമലർ വണ്ടുകളെ കണ്ടതില്ലെന്നോ
ആമ്പൽക്കാവുകളിൽ തുളിക്കണ അല്ലിയിളം കുളിരിൽ
പണ്ടിതിലേ പോയവരൊന്നും മിണ്ടിയില്ലെന്നോ
നറുതെന്നൽ നന്തുണിയിൽ നന്മകൾ മീട്ടി
അരയാലില കളിയൂഞ്ഞാലിൽ ഓർമ്മകൾ പാടി
അന്തിയ്ക്കാലവട്ട ചേലിലാടാം ആലോലം
നഗുമോ ഓ മു ഗനലേ നീനാജാലീ തെലിസീ..
സുനുനു സുനുനു സുനുനു സുനുനു..
(ചെമ്പകവല്ലികളിൽ ...)

കള്ളക്കൗമാരം അലക്കിയ വെള്ളിവെയില്‍പ്പുഴയിൽ
ഇന്നലെകൾ നീന്തി വരും ചേലു കണ്ടെന്നോ
ചെല്ലത്താമ്പാളം ഒരുക്കിയ ചില്ലു കിനാവനിയിൽ
ഇത്തിരി നാൾ ഒത്തുണരാൻ കാത്തിരുന്നെന്നോ
നാടോടി പൂങ്കുയിലേ ഇക്കരെയാണോ
മനമാകെയും നിറനാണ്യങ്ങൾ തേടുകയല്ലോ
തങ്കത്താമരക്കിളി ആടുന്നേ ഓലോലം
(ചെമ്പകവല്ലികളിൽ ...)


Share/Bookmark

പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും ..


ONV KurupShreya GhoshalM Jayachandran

പ്രണയം 

സംഗീതം :ജയചന്ദ്രന്‍ 
രചന :ഓ എന്‍ വി കുറുപ് 
ആലാപനം : ശ്രേയ ഗോശാല്‍ 

ആ.. ആ..

പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ 
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ 
പനിനീര്‍പ്പൂക്കള്‍ ചൂടി രാവൊരുങ്ങിയില്ലേ..
എന്‍ നെഞ്ചിലൂറും ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ...

ആ.. ആ...

സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ എരിയും സൂര്യനാരോ..
കടലല തുടുനിറമാർന്നു നിൻ
കവിളിലും അരുണിമ പൂത്തുവോ..
പ്രണയമൊരസുലഭമധുരമാം നിർവൃതീ...

ഒഴുകും പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ...

ആയിരം പൊന്‍മയൂരം കടലില്‍ നൃത്തമാടും 
ആയിരം ജ്വാലയായി കതിരോന്‍ കൂടെയാടും..
പകലൊളി ഇരവിനെ വേല്‍ക്കുമീ
പുകിലുകള്‍ പറവകള്‍ വാഴ്ത്തിടും..
പ്രണയമൊരസുലഭമധുരമാം നിർവൃതീ...

ഒഴുകും പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ..
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ..
പനിനീര്‍പ്പൂക്കള്‍ ചൂടി രാവൊരുങ്ങിയില്ലേ....


Share/Bookmark

ഇന്നു പെണ്ണിനു സിന്ദൂര നാള്...

china town movie song -innu penninu sindoora


  Santhosh VarmaManjariRajalakshmi

     ചൈന ടൌന്‍

സംഗീതം :ജാസ്സി ഗിഫ്റ്റ് 
രചന :അനില്‍ പനച്ചൂരാന്‍,സന്തോഷ്‌ വര്‍മ  
ആലാപനം :ജാസ്സി ഗിഫ്റ്റ്  ,മഞ്ജരി ,രാജലക്ഷ്മി 

ഇന്നു പെണ്ണിനു സിന്ദൂര നാള്
മനസ്സെല്ലാം വിളമ്പുന്ന നാള്
ചമഞ്ഞെല്ലാരും ചേരുന്ന നാള്
നിറഞ്ഞുല്ലാസ പൂവിന്റെ ഉള്ളാകെ തുള്ളി തുള്ളി

കണ്ണിനു മയ്യെടു മിന്നെട് പൊന്നെട് ചെപ്പെട് ചിങ്കാരീ
വട്ടൊരു മുറമെട് അത്തറു നുരയണു പുത്തൻ കോടിയുട്
മനമൊത്തൊരു കുരവയതെത്തി മുഴക്കണ്ടേ
അരിയ മൃദുവേളയിൽ ഹൃദയമുണരുന്നിതാ 
അരിയ മൃദുവേളയിൽ ഹൃദയമുണരുന്നിതാ
(ഇന്നു പെണ്ണിനു...)

മഞ്ചാടി കൊന്നത്തെങ്ങോ മയിലാടും നേരത്തല്ലോ
മണവാട്ടി പെണ്ണിൻ നാണം ചൊരിയാൻ
തിരിതാഴും മേഘക്കൂട്ടിൽ വിരലാടും കാറ്റിൻ ചുണ്ടിൽ
കറുകപ്പൂ വയലിലെ കുളിര്
ഒരു നൂറു കനവിൻ ലാളനം അനുരാഗ മേളനം
ഒഴുകാത്ത നനവിൻ ഓളമായ് ആർദ്രനൊമ്പരം
മോഹമന്ദാരം താനേ പൂവിട്ടു മഴ പുരണ്ട മാനത്ത് താനേ ചാലിട്ടു
ആഴിത്തിരയിൽ സാന്ദ്രമലിയും രാഗ തീരത്താരോ ഈണം മീട്ടുന്നു
മധുരം ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
(ഇന്നു പെണ്ണിനു...)

എന്നോരം സ്വപ്നം കാണാം ചെന്താര ചന്തം കാണാം 
സിന്ദൂരം തുടിക്കുന്ന മുകിലേ
നെഞ്ചോരം ചായാമല്ലോ സഞ്ചാരം ഒന്നിച്ചല്ലോ
നിൻ ചാരേ തഞ്ചിക്കൊഞ്ചും നിഴലേ 
മഴ ചാഞ്ഞു കിനിയും വേളയിൽ
കുട നീർന്നു നീ വരൂ
മറയാത്ത മഴവിൽ ജാലമായ് നിറമാർന്നു നീ വരൂ
വെറും സല്ലാപം നേടും സന്തോഷം
മനമിയന്ന സംഗീതം ഓരോ പൂക്കാലം
ആഴിത്തിരയിൽ സാന്ദ്രമലിയും രാഗ തീരത്താരോ ഈണം മീട്ടുന്നു
മധുരം ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
(ഇന്നു പെണ്ണിനു...)


Share/Bookmark

അരികെ നിന്നാലും...

china town movie song-arike ninnalum


  

     ചൈന ടൌന്‍

സംഗീതം :ജാസ്സി ഗിഫ്റ്റ് 
രചന :അനില്‍ പനച്ചൂരാന്‍ 
ആലാപനം :ശ്രീകുമാര്‍ ,ചിത്ര 

(f)ഉം ..ഉം ..അഹഹാ ....അഹഹാ .....
(f)അരികെ നിന്നാലും അറിയുവാനകുമോ  സ്നേഹം 
(f)വെറുതെ ഒരു വക്കില്‍ പറയുവനാവുമോ
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില്‍ നിന്നുമൊഴുകുന്നതോ 
(m)സ്നേഹമെന്തെന്നു തടി നാം ഇന്നുമീ...
(f)അരികെ നിന്നാലും അറിയുവാനകുമോ   സ്നേഹം 
(m)വെറുതെ ഒരു വക്കില്‍ പറയുവാനാവുമോ

(m)കണ്‍കളില്‍ കൈതൊടും പുതു നക്ഷത്രമോ
(f)സൌരഭം വിതറിടും മധുവാസന്താമോ 
(m)ഇരുമാനസങ്ങളെ ചേര്‍ത്തിടും 
(m)ഒരു നേര്‍ത്ത തന്തുവാണോ 
(f)നര്  ചിപ്പി തന്നില്‍ നിരയുന്നതോ 
(f)അമൃതിന്റെ ആഴിയാണോ 
(f)സ്നേഹമെന്തെന്നു തടി നാം ഇന്നുമീ 
(m)അരികെ നിന്നാലും  അറിയുവാനകുമോ സ്നേഹം 
(f)വെറുതെ ഒരു വക്കില്‍ പറയുവാനാവുമോ   
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില്‍ നിന്നുമോഴുകുന്നതോ 
(m)സ്നേഹമെന്തെന്നു തടി നാം ഇന്നുമീ...

(m)തിങ്കളിന്‍ തോപ്പിലെ കലമാന്പെടയോ 
(f)മുന്നിലെ മരുവിലെ ഇളനീര്‍ പന്താലോ 
(m)മണി മിന്നല്‍ പോലെ ഒളിമിന്നിടും 
(m)ഒരു മായമാത്രമാണോ 
(f)അത് വാക്കിലൂടെ  ഉരിയടുവാന്‍ 
(f)കഴിയാത്ത ഭാവമാണോ
(m)സ്നേഹമെന്തെന്നു തടി നാം ഇന്നുമീ
(f)അരികെ നിന്നാലും അറിയുവാനാകുമോ  സ്നേഹം 
(f)വെറുതെ ഒരു വക്കില്‍ പറയുവാനാവുമോ
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില്‍ നിന്നുമോഴുകുന്നതോ 
(m)സ്നേഹമെന്തെന്നു തടി നാം ഇന്നുമീ...
(f)ല ല ല ലാ ല ല ....ഉം ...ഉം...
(m)ഉം..ഉം...ഉം.......


Share/Bookmark

പിന്നെ എന്നോടൊന്നും പറയാതെ...

shikkar movie song-pinne ennotonnum parayathe
M JayachandranGireesh PuthencheryKJ Yesudas

            ശിക്കാര്‍ 

സംഗീതം :ജയചന്ദ്രന്‍ 
രചന :ഗിരീഷ്‌ 
ആലാപനം :യേശുദാസ് 

പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി 
സ്വയം പറന്നെങ്ങോ പോയ്...
കടലാഴങ്ങളിൽ ഒരു തൂവലുമായ് അകലെ നില്പൂ ജലമൌനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി 
സ്വയം പറന്നെങ്ങോ പോയ്...

തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടു് നീ ചേർന്നുറങ്ങൂ..
കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ 
കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം
നാത്തുമ്പില്‍ നാ‍ദം പോലെ നാക്കിലമേലന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം..
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.

മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ 
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ..
വെയിലാൽ നീ വാടും നേരം തണലായ് ഞാൽ നിന്നൂ ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചൂ..
മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ
നിന്നെ കിനാവ് കൊണ്ടു താരാട്ടാം.. 


Share/Bookmark

മോഹം കൊണ്ടാൽ ഇന്നേതു ...

mohanlal hit songs


Deepak DevKaithapramRimi Tomy

  ക്രീസ്ട്യന്  ബ്രതെര്സ് 

സംഗീതം :ദീപക് ദേവ് 
രചന :കൈതപ്രം 
ആലാപനം :നിഖില്‍ ,റിമി ടോമി 

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും

മിഴികളിൽ നാണം മൊഴികളിൽ നാണം
ഇതാകവെ നാണം
നനനടയിലും നാണം നിലയിലും നാണം
ഇതടിമുടിയൊരു നാണം
പനിനീർനിലാവിൻ പൂമഴ
അനുരാഗലോല യാമിനി
ഇതു ഹൃദയം നിറയും നിമിഷം

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മിഴികളിൽ നാണം മൊഴികളിൽ നാണം
ഇതാകവെ നാണം
നനനടയിലും നാണം നിലയിലും നാണം
ഇതടിമുടിയൊരു നാണം

ഞാൻ ഇല്ല ഇല്ല ഇല്ല എന്നൊരു നാട്യം കാണിക്കും
ഇനി കൂടെ പോരൂ പോരൂ നീയെൻ ഇഷ്ടം ഭാവിക്കും
നീ എന്റെ കിനാവെന്നെന്റെ കുറമ്പെന്നെല്ലാം കൊഞ്ചിക്കും
കൊതി കൂടി കൂടി കൂടീട്ടവളെ കൂടെ നടത്തിക്കും
മധുരം തിരുമധുരും പോലാ മധുവിധുവിനു മധുരം പോരാ
ഒന്നിനിയൊരു ഗാനം പാടാം ഞാൻ
ഈ ഹൃദയം നിറയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മിഴികളിൽ നാണം മൊഴികളിൽ നാണം
ഇതാകവെ നാണം
നനനടയിലും നാണം നിലയിലും നാണം
ഇതടിമുടിയൊരു നാണം

ഞാൻ എല്ലാം എല്ലാം എല്ലാം എന്നൊരു തോന്നൽ തോന്നിക്കും
ഞാൻ പോരാ പോരാ പോരാമെന്നൊരു പൂത്തിരി കത്തിക്കും
നീ എന്നവളെന്നും നല്ലവളെന്നും പുന്നാരം ചൊല്ലും
അവനവളോടവളോടവളോടലിയും സ്നേഹനിലാവാകും
എവിടെ നീയെവിടെ കരളേ നീയെവിടെൻ കവിതേ പറയൂ
നീയെഴുതിയ ഗാനം പാടാമോ
നിൻ ഹൃദയം കവിയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതൊരാളും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
പനിനീർനിലാവിൻ പൂമഴ
അനുരാഗലോല യാമിനി
ഇതു ഹൃദയം നിറയും നിമിഷം

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും


Share/Bookmark